തിരുവനന്തപുരം: ശബരിമലയില്‍ ആചാരത്തെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് പാര്‍ട്ടി പ്രവര്‍ത്തകയ്‌ക്ക് പ്രാദേശിക പാര്‍ട്ടി നേതാക്കളുടെ മര്‍ദ്ദനം. നെടുമങ്ങാട് പുലിപ്പാറ സ്വദേശി നിമയാണ് ഇത്തരത്തില്‍ മര്‍ദ്ദനം ഏറ്റുവാങ്ങിയത്.
ശബരിമല വിഷയത്തില്‍ ‘ വിധി സുപ്രീംകോടതിയുടേത് ആണെങ്കിലുംം തീരുമാനം പെണ്ണിന്റേതാണ്. നിത്യ ബ്രഹ്മചാരിയായ ശബരിമല അയ്യപ്പനെ കാണാന്‍ 50 വയസ്സുവരെ കാത്തിരിക്കാന്‍ തയ്യാറാണ്’ എന്ന് നിമ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതാണ് പാര്‍ട്ടി നേതൃത്വത്തെ പ്രകോപിപ്പിച്ചത്.
ഇതിനെ തുടര്‍ന്ന് പോസ്റ്റ് പിന്‍വലിച്ച് പാര്‍ട്ടി നിര്‍ദ്ദേശിക്കുന്ന വിധത്തില്‍ മറ്റൊന്ന് ഇടണമെന്ന് ആവശ്യപ്പെട്ടെങ്കിലും നിമ അതിനു തയ്യാറാകാത്തതിനാല്‍ പ്രാദേശിക നേതാക്കള്‍ ഭീഷണിയുമായി എത്തുകയായിരുന്നു.
മുന്‍സിപ്പല്‍ കൗണ്‍സിലര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും നിമയേയും 12 വസ്സുള്ള മകന്‍ കണ്ണനേയും കൈയേറ്റം ചെയ്യുകയും ചെയ്തു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ഇരുവരും അഞ്ച് ദിവസം ആശുപത്രിയിലായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഒന്നും ഉണ്ടായിട്ടില്ലെന്നും ഭീഷണി ഇേപ്പാഴും തുടരുകയാണെന്നും നിമ ആരോപിക്കുന്നുണ്ട്. ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ഇരിക്കുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയേയും സന്ദര്‍ശിച്ചിരുന്നു. നിമയുടെ പരാതിയില്‍ പോലീസ് നടപടിയെടുക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എസ്. സുരേഷും ആവശ്യപ്പെട്ടിട്ടുണ്ട്.
















