കൊച്ചി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുള്ള കിറ്റ്കോയുടെ ആസ്ഥാനത്ത് വനംവകുപ്പിന്റെ റെയ്ഡ്. റെയ്ഡില്‍ 600 കിലോയിലേറെ കാട്ടുതേന്‍ കണ്ടെത്തിയെന്നാണ് വിവരം. ഇത് വനം വകുപ്പിന്റെ 24 (1) ബി പ്രകാരം വനസമ്പത്തിന്റെ മോഷണവും സൂക്ഷിപ്പും പ്രകാരം ശിക്ഷാര്‍ഹമാണ്.
രഹസ്യ വിവരത്തെ തുടര്‍ന്ന് വനം വകുപ്പിന്റെ പെരുമ്പാവൂര്‍ ഫ്ളയിങ് സ്‌ക്വാഡാണ് റെയ്ഡ് നടത്തിയത്. ചെറുകിട വ്യവസായ മേഖലയ്‌ക്ക് സാങ്കേതിക ഉപദേശങ്ങളും സഹായങ്ങളും നല്‍കാനുള്ള കിറ്റ്‌കോയുടെ കേരള ഘടകത്തിന്റെ ആസ്ഥാനം എറണാകുളം ജില്ലയിലെ വെണ്ണലയിലാണ്.
മലയാറ്റൂ വനാന്തര്‍ഭാഗത്ത് മറ്റു ചില സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹായത്തോടെ കിറ്റ്‌കോ അനധികൃത ഗവേഷണങ്ങളും അന്വേഷണങ്ങളും നടത്തിയതായി പരാതിയുണ്ടായിരുന്നു. ഇതിന്റെ തുടര്‍നടപടിയിലാണ് റെയ്ഡ്. സ്ഥാപനം കാട്ടുതേന്‍ എന്ന പേരില്‍ ഇത് വിറ്റിരുന്നു. റെയ്ഡ് പൂര്‍ത്തിയായ ശേഷം തുടര്‍നടപടികള്‍ എടുക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
















