മാലൂര്‍: വിദ്യാര്‍ത്ഥി സ്‌കൂളിലെ കിണറ്റില്‍ വീണ പശ്ചാത്തലത്തില്‍ സ്‌കൂളിലെ അപകട ഭീഷണിയുയര്‍ത്തുന്ന കിണര്‍ ഉടനടി മൂടണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ അനശ്ചിതകാല സമരത്തിനിറങ്ങി. മാലൂര്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇന്നലെ പഠിപ്പുമുടക്കി സമരം നടത്തിയത്.
സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥി ആദര്‍ശിന് സ്‌ക്കൂള്‍ ഗ്രൗണ്ടിന് സമീപത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് പരുക്കേറ്റിരുന്നു. ഫയര്‍ ഫോഴ്‌സെത്തി രക്ഷിച്ച ആദര്‍ശ് ഇപ്പോള്‍ കോഴിക്കോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് .
സ്‌കൂളിലെ ഉപയോഗശൂന്യമായ ആള്‍മറയില്ലാത്ത കിണറിന്റെ അപകടാവസ്ഥ നേരത്തെ തന്നെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. എന്നാല്‍ ഒരു നടപടിയും സ്‌കൂള്‍ അധികൃതര്‍ സ്വീകരിച്ചിരുന്നില്ല. ഇതിനിടയിലാണ് കഴിഞ്ഞദിവസം അപകടം നടന്നത്. ഇതേത്തുടര്‍ന്ന് നാട്ടുകാരിലും വിദ്യാര്‍ത്ഥികളിലും ശക്തമായ പ്രതിഷേധമുയരുകയും കിണര്‍ മണ്ണിട്ടു മൂടുന്നതു വരെ സ്‌കൂളില്‍ പഠിപ്പു മുടക്കിയുള്ള സമരം പ്രഖ്യാപിക്കുകയുമായിരുന്നു .
















