സന്നിധാനം: ഡ്രം കലാകാരന്‍ ശിവമണി സന്നിധാനത്ത് സംഗീതാര്‍ച്ചന നടത്തുന്നതും പോലീസ് തടഞ്ഞു. നടപ്പന്തലിലെ സ്റ്റേജില്‍ പരിപാടി അവതരിപ്പിക്കുന്നതിന് അനുമതി നിഷേധിച്ചു. ശബരിമലയിലും പരിസരപ്രദേശങ്ങളിലും നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ ഇവിടെ പരിപാടി നടത്താനാവില്ലെന്ന് പോലീസ് അറിയിച്ചു.
എല്ലാ വര്‍ഷവും ഇരുമുടിയേന്തിയെത്തുന്ന ശിവമണി നടപ്പന്തലിലെ സ്റ്റേജിലാണ് സംഗീതാര്‍ച്ചന വഴിപാടായി നടത്താറുള്ളത്. പാണ്ടിത്താവളത്തിലേക്ക് പോകുന്ന വഴിയില്‍ വിരിവയ്‌ക്കുന്ന സ്ഥലത്ത് പരിപാടി നടത്തിക്കോളാനാണ് പോലീസ് പറഞ്ഞത്. ഇതോടെ തന്റെ ഡ്രമ്മും ഒപ്പം വന്നവരുമായി പാണ്ടിത്താവളത്തിലേക്ക് പോകുന്ന വഴിയില്‍ ശിവമണി സംഗീതപരിപാടി അവതരിപ്പിച്ചു.
ശിവമണിയെ അപമാനിക്കുന്നതിന് തുല്യമായിരുന്നു പോലീസ് നടപടി. ഒരു കലാകാരന് തന്റെ വിശ്വാസം അനുസരിച്ച് സംഗീതാര്‍ച്ചന നടത്താനുള്ള അവകാശത്തെയും പോലീസ് തടഞ്ഞു.
















