ന്യൂഡൽഹി;വിദേശ കമ്പനികളെ ആശ്രയിക്കുന്നതിന് പകരം ഇന്ത്യ സ്വന്തമായി സാങ്കേതികവിദ്യ വികസിപ്പിക്കണമെന്ന് സോഹോ (Zoho) സ്ഥാപകൻ ശ്രീധർ വെമ്പു . യുക്രെയ്നിലെ സ്റ്റാർലിങ്ക് സേവനം നിയന്ത്രിക്കാൻ യുഎസ് ആലോചിക്കുന്നുവെന്ന ‘ബ്രിക്സ് ന്യൂസി’ന്റെ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ടാണ് ശ്രീധർ വെമ്പുവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്.
‘ ഇതുകൊണ്ടാണ് നമുക്ക് അവരിൽ നിന്നുള്ള സാങ്കേതികവിദ്യയെ വിശ്വസിക്കാൻ കഴിയാത്തത്. നിർമ്മിക്കുകയല്ലാതെ നമുക്ക് മറ്റ് മാർഗമില്ല ‘ എന്നാണ് വെമ്പുവിന്റെ പോസ്റ്റ് . നേരത്തെ സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക് ഉന്നയിച്ച വിമർശനങ്ങൾക്ക് പരോക്ഷ മറുപടിയുമായി ശ്രീധർ വെമ്പു രംഗത്ത് വന്നിരുന്നു.
.
ആഭ്യന്തര ടെലികോം ഓപ്പറേറ്റർമാർ തമ്മിലുള്ള കടുത്ത മത്സരം കാരണം ഇന്ത്യയിൽ നിലവിൽ തന്നെ ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് മൊബൈൽ ഡാറ്റ ലഭ്യമാകുന്നതെന്നും അതിനാൽ ഉയർന്ന ചെലവുള്ള ഉപഗ്രഹ ഇന്റർനെറ്റിന് സാധാരണ ഉപഭോക്താക്കൾക്കിടയിൽ എന്ത് പ്രസക്തിയാണുള്ളതെന്നും അദ്ദേഹം ചോദിച്ചിരുന്നു.
















