കള്ളക്കേസില്‍ കുടുക്കി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത പിണറായി സര്‍ക്കാരിന്റെ പോലീസ് നടപടിയെ പരിഹസിച്ച് നടന് ജോയ് മാത്യൂ. ഫെയ്സ്ബുക്കിലൂടെയാണ് ജോയ് മാത്യു പരിഹാസ രൂപേണ സര്‍ക്കാരിനെ വിമര്‍ശിച്ചത്.
ഒരുകാര്യത്തില്‍ പിണറായി വിജയന്റെ പോലീസിനെ അഭിനന്ദിച്ചേ മതിയാകൂ. ഇത്രയധികം വാറന്റുകള്‍ നിലവിലുണ്ടായിട്ടും പൊതുജനമധ്യത്തില്‍ നിന്നും ”ഒളിച്ചു കഴിയുകയായിരുന്ന” കെ സുരേന്ദ്രനെ എത്ര പെട്ടെന്നാണ് കേരളാപോലീസ് പിടികൂടിയതും ഒന്നിന് പിന്നാലെ മറ്റൊന്ന് എന്ന നിലയില്‍ ഓരോരോ വാറന്റ് പൊതിക്കെട്ടുകള്‍ പുറത്തെടുത്തു കാണിച്ചു ജയിലിലടച്ചതും.
ഇനി ആ ജേക്കബ് തോമസിനെയും ടി പി സെന്‍ കുമാറിനെയും കൂടി അകത്താക്കിയാല്‍ അത് ആഭ്യന്തര വകുപ്പിന് ഒരു പൊന്‍തൂവല്‍ ആകുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. അത് സാധിക്കില്ലേ സാര്‍? എന്നും ജോയ് മാത്യു തന്റെ ഫേസ്ബുക് പോസ്റ്റില്‍ ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: