പത്തനംതിട്ട : സന്നിധാനത്ത് കാണിക്കയ്‌ക്കുമുന്നിലുള്ള ബാരിക്കേഡുകള്‍ മാറ്റാന്‍ ആവശ്യപ്പെട്ടിട്ടും പോലീസ് തയ്യാറാവുന്നില്ലെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍. വാസു. മണ്ഡലകാലം ആരംഭിച്ച് ഇത്രനാള്‍ കഴിഞ്ഞിട്ടും നടവരുമാനം കുറയുകയാണ് ചെയ്തത്. ഇതിനെ തുടര്‍ന്നാണ ബാരിക്കേഡ് മാറ്റണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചതെന്നും എന്‍. വാസു അറിയിച്ചു.
അതിനിടെ ശബരിമലയില്‍ എര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഭാഗികമായി പിന്‍വലിച്ചു. സന്നിധാനത്ത് രാത്രിയും പകലും വിരിവെയ്‌ക്കുന്നതിനും കൂട്ടം കൂടി നാമജപത്തിനുമുള്ള നിയന്ത്രണങ്ങളാണ് നീക്കിയത്. സംഘര്‍ഷാവസ്ഥ ഉണ്ടായാല്‍ മാത്രമേ പോലീസ് ഇടപെടൂവെന്നും ജില്ലാകളക്ടര്‍ അറിയിച്ചു.
ബുധനാഴ്ച രാത്രി പത്തുമണിയോടെ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് സന്നിധാനത്ത് നേരിട്ടെത്തി ദേവസ്വം ബോര്‍ഡ് അധികൃതരുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ ഭാഗികമായി പിന്‍വലിച്ചത്.
















