Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൊവ്വയിലിറങ്ങി ആദ്യം സെല്‍ഫി; ഇന്‍സൈറ്റ് ജോലി തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2018, 01:04 am IST
in World

പസദേന: ആറു മാസം നീണ്ട ഏകാന്ത യാത്ര, സഞ്ചരിച്ചത് 3,000 ലക്ഷം മൈല്‍. ഒടുവില്‍ ആകാംക്ഷയ്‌ക്കും ആശങ്കയ്‌ക്കും വിരാമമിട്ട് ഇന്‍സൈറ്റ് സുരക്ഷിതമായി ഇറങ്ങി, ചുവന്ന ഗ്രഹമെന്ന വിളിപ്പേരുള്ള ചൊവ്വയുടെ പ്രതലത്തില്‍. എത്തിയയുടന്‍ ഇന്‍സൈറ്റ് ജോലിയുമാരംഭിച്ചു.

ആദ്യം ചെയ്തത് ഞാന്‍ ജീവനോടെ, ആരോഗ്യത്തോടെ എത്തിയെന്ന് അറിയിക്കാന്‍ നാസ കേന്ദ്രത്തിലേക്ക് ഒരു ബീപ് ശബ്ദം അറിയിച്ചു. പിന്നാലെ ചൊവ്വ ഉപഗ്രഹത്തിന്റെ അതിമനോഹര ചിത്രം, അതും സെല്‍ഫി. അല്‍പ്പം കഴിഞ്ഞ് ചൊവ്വയുടെ കൂടുതല്‍ ചിത്രങ്ങളും. 

നാസയുടെ ചൊവ്വാ ദൗത്യമാണ് ഇന്‍സൈറ്റ്. ചൊവ്വയെപ്പറ്റി വിപുലമായും വിശദമായും പഠിക്കാന്‍ അയച്ച ചെറു ബഹിരാകാശ വാഹനം. വൈക്കിങ്ങ് പേടകം അയച്ച ശേഷം ഇത് ഒന്‍പതാം തവണയാണ് നാസ ചൊവ്വയിലേക്ക് റോവറുകള്‍ അയയ്‌ക്കുന്നത്. ഒരു ശ്രമം പരാജയപ്പെട്ടു. ബാക്കി എട്ടും വലിയ വിജയം. എട്ടാമനാണ് ഇന്നലെ എത്തിയ ഇന്‍സൈറ്റ്.

കഴിഞ്ഞ രാത്രി ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒന്നരയോടെയാണ് ഇന്‍സൈറ്റ് ചൊവ്വയിലിറങ്ങിയത്. ബീപ് സിഗ്നല്‍ എത്തിയതോടെ ഇന്‍സൈറ്റിലെ സൗരോര്‍ജ്ജ പാനലുകള്‍ എല്ലാം കൃത്യമായി വിടര്‍ന്നുവെന്നും സൂര്യപ്രകാരം ലഭിക്കുന്നെന്നും വ്യക്തമായി. എല്ലാ ദിവസവും ചെറു ബഹിരാകാശ പേടകം ചാര്‍ജ് ചെയ്യാമെന്നും ഉറപ്പായി. 

രണ്ടോ മൂന്നോ മാസമെടുത്താകും ഇന്‍സൈറ്റ് ചൊവ്വ പര്യവേക്ഷണത്തിനു വേണ്ട ഉപകരണങ്ങള്‍ എടുത്ത് പുറത്ത് മണ്ണില്‍ വയ്‌ക്കുക. ആദ്യം എത്തിച്ചേര്‍ന്ന  സ്ഥലത്തിരുന്ന് യന്ത്രക്കൈ നീട്ടി  ചൊവ്വയുടെ പ്രതലം പഠിക്കും. 

2018 മെയ് അഞ്ചിനാണ് ഇന്‍സൈറ്റ് വിക്ഷേപിച്ചത്. 2012ല്‍ ക്യൂരിയോസിറ്റി എന്ന റോവര്‍ ചൊവ്വയില്‍ ഇറങ്ങിയിരുന്നു. അതിനു ശേഷം ആറു വര്‍ഷം കഴിഞ്ഞാണ് അടുത്ത റോവര്‍ ഇറങ്ങുന്നത്. രണ്ടു വര്‍ഷമാണ് ഇന്‍സൈറ്റിന്റെ കാലാവധി. ഗ്രഹത്തിന്റെ ചൂട്, പ്രകമ്പനങ്ങള്‍, തുടങ്ങിയവയെല്ലാം അളക്കാനുള്ള ഉപകരണങ്ങളും ഇതിലുണ്ട്. 

ഇറക്കം അതിവേഗത്തില്‍

മണിക്കൂറില്‍ 12,300 മൈല്‍ (19,795 കിലോമീറ്റര്‍) വേഗത്തിലാണ് ഇന്‍സൈറ്റ്  ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക് ഊര്‍ന്നിറങ്ങിയത്. 77 മൈല്‍ താഴേക്കാണ് ഇറങ്ങേണ്ടത്. അന്തരീക്ഷ ഘര്‍ഷണവും പേടകത്തിലെ കൂറ്റന്‍ പാരച്യൂട്ടുകളും റോക്കറ്റുകളും ക്രമണേ പേടകത്തിന്റെ വേഗം കുറച്ചു. മൂന്നു കാലുള്ള പേടകത്തിന്റെ ഇറക്കം അതോടെ വളരെ സാവധാനത്തിലായി. 

അന്തരീക്ഷത്തില്‍ കടന്ന് ആറര മിനിറ്റ് കഴിഞ്ഞ് ഇന്‍സൈറ്റ് പ്രതലത്തില്‍ ഇറങ്ങി. ചൊവ്വയുടെ മധ്യരേഖയ്‌ക്കടുത്ത് എല്‍ഷ്യം പ്ലീനീഷ്യ എന്ന തുറസായ സ്ഥലത്താണ് ഇറങ്ങിയത്. രണ്ടു വര്‍ഷം കൊണ്ട് (ചൊവ്വയിലെ ഒരു വര്‍ഷം) ചൊവ്വയുടെ ചൂട്, ഭൂചലനങ്ങള്‍ എന്നിവ പഠിച്ച് വിശകലനം ചെയ്ത് ഗ്രഹത്തിന്റെ ഉത്പത്തിയടക്കം മനസിലാക്കും. ഭൂമിയുടെ ഉല്‍പത്തി മനസ്സിലാക്കാനും ഇത് ഉപകരിക്കും.

360 കിലോ ഭാരമുള്ള പേടകത്തിന്റെ പേര് ഇന്റീരിയര്‍ എക്‌സപ്ലൊറേഷന്‍ യൂസിങ്ങ് സീസ്മിക് ഇന്‍വെസ്റ്റിഗേഷന്‍, ജിയോഡസി ആന്‍ഡ് ഹീറ്റ് ട്രാന്‍സ്‌പോര്‍ട്ട് എന്നാണ്. ചുരുക്കപ്പേരാണ് ഇന്‍സൈറ്റ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

India

പ്രിയങ്ക പുതിയ വിദ്യാഭ്യാസ നയം വായിച്ചിട്ടുണ്ടോ? 8-ാം ക്ലാസ് മുതൽ നീറ്റ് തയ്യാറെടുപ്പ്, കുട്ടികൾ യന്ത്രങ്ങളായി, അവരുടെ വേദന അറിയണം; തേജസ്വി സൂര്യ

Kerala

ആശാമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ 266 ദിവസം സമരം ചെയ്തപ്പോള്‍ വേണ്ടാത്ത വര്‍ദ്ധന സിഐടിയു യൂണിയന് ഇപ്പോള്‍ വേണം!

Kerala

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

Travel

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി പരിമിതപ്പെടുത്താന്‍ ആലോചന, കാര്‍ഡ് സമ്പ്രദായം കൊണ്ടുവന്നേക്കും

പുതിയ വാര്‍ത്തകള്‍

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

ഡൽഹി പോലീസിനെ ജോൺ ബ്രിട്ടാസ് വിറപ്പിച്ചെന്ന് മാതൃഭൂമി ; ആകെ ചെന്ന രണ്ട് കോണ്‍സ്റ്റബിളുമാരടുത്ത് ഷോ ഇറക്കിയേനാണ് ഈ തള്ളെന്ന് യുവരാജ്

ദുബായിലെ കമ്പനിഉടമ മുഹമ്മദ് ഷാജി (ഇടത്ത്) ഷാജി അയച്ച് 23 അംഗ സംഘം സിജെപി സമരത്തില്‍ (വലത്ത്)

ദുബായിലെ ബിസിനസുകാരന്‍ മുഹമ്മദ് ഷാജി സിജെപി സമരത്തിന് അയച്ചത് 23 ചെറുപ്പക്കാരെ; ചെക്ക് കേസുകളില്‍പ്പെട്ട ഷാജിക്ക് പണം എവിടെ നിന്ന്?

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർക്ക് ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളി തരൂ , പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമെന്റിന്റേതാണ്

പാരിതോഷികം വാങ്ങുന്ന ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുടെ രഹസ്യ റിപ്പോര്‍ട്ട് കൈയിലുണ്ടെന്ന് വകുപ്പു മന്ത്രി എം ലിജു

ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ പൂനെയില്‍ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍

ഫക്രുദ്ദീന്‍ അലി (ഇടത്ത്) ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെച്ച ശേഷം സിജെപി വക്താവായ സൗരവ് ദാസും 35 നേതാക്കളും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ ആഘോഷം.സിജെപിയുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതായിരുന്നു ഈ ആഘോഷം. (നടുവില്‍) മോദി (വലത്ത്)

മോദി യഥാര്‍ത്ഥ ഹിന്ദുവായി മാറി…ഇനി സിജെപിയ്‌ക്ക് രക്ഷയില്ല: ഫക്രുദ്ദീന്‍ അലി

‘പ്രതിഷേധക്കാർ പട്ടിണി കിടക്കുമ്പോൾ നിങ്ങൾ പാർട്ടി നടത്തി സന്തോഷിക്കുന്നു ‘ ; പാറ്റാ പാർട്ടി നേതാക്കളെ വിമർശിച്ച് യൂട്യൂബർ മേഘ്നാദ്

എംആര്‍ അജിത് കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.