Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നിരോധനാജ്ഞയുടെ പേരില്‍ ഭക്തരെ പീഡിപ്പിക്കുന്നത് തടയണമെന്ന് ഹര്‍ജി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2018, 03:59 am IST
inKerala

കൊച്ചി: നിരോധനാജ്ഞയുടെ പേരില്‍ സന്നിധാനത്തെത്തുന്ന ഭക്തരെ പോലീസിനെ ഉപയോഗിച്ചു പീഡിപ്പിക്കുകയാണെന്നും കേന്ദ്രമന്ത്രിയെയും ഹൈക്കോടതി ജഡ്ജിയെയും വരെ തടയുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ശബരിമലയിലെ നിയന്ത്രണങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ ഹര്‍ജിക്കാര്‍ വാദിച്ചു. ശരണം വിളി പോലും തടയുന്ന പോലീസിന്റെ ഇടപെടല്‍ ശബരിമലയിലെ ഭക്തിയുടെ അന്തരീക്ഷം തകര്‍ക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ മറുപടി വാദത്തിനായി ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. 

ശബരിമലയും പരിസരവും പ്രത്യേക സുരക്ഷാ മേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ജില്ലാ മജിസ്‌ട്രേട്ടിന് ഇവിടെ നിരോധനാജ്ഞ എങ്ങനെ പ്രഖ്യാപിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കണമെന്നു ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. നിലയ്‌ക്കലില്‍ നിന്ന് പമ്പയിലേക്ക് ഭക്തര്‍ക്ക് തടസം കൂടാതെ സഞ്ചരിക്കാന്‍ കഴിയണം. ശരണം വിളി തടയരുതെന്നും ഇവര്‍ വ്യക്തമാക്കി. 

ശബരിമലയില്‍ എന്തെങ്കിലും നടപടിയെടുക്കും മുമ്പ് കോടതിയുടെ അനുമതി തേടിയിരുന്ന സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ അനുമതി തേടിയില്ല. പോലീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൂര്‍ണമായും കൈമാറിയിട്ടും ഇതിന്മേല്‍ സ്വീകരിച്ച നടപടികള്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ ഇല്ല. സന്നിധാനത്ത് എത്തുന്ന ഭക്തരെ ദ്രോഹിക്കരുത്. 

ഇരുമുടിക്കെട്ട് തുറന്നു പരിശോധിക്കാന്‍ ആര്‍ക്കും അധികാരമില്ല. ഈ മണ്ഡല കാലം കഴിയുന്നവരെയെങ്കിലും  ശബരിമലയില്‍ റിട്ടേര്‍ഡ് ഹൈക്കോടതി ജഡ്ജിയെയോ സീനിയര്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെയോ നിയോഗിക്കണം. കുറഞ്ഞപക്ഷം നിരോധനാജ്ഞയുടെ ദുരുപയോഗം തടയാനെങ്കിലും ഇത് അനിവാര്യമാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

നിരോധനാജ്ഞ ഭക്തര്‍ക്ക് ബാധകമല്ലെന്ന് സര്‍ക്കാര്‍ പറയുന്നുവെന്നു ഹര്‍ജിക്കാര്‍ ചുണ്ടിക്കാട്ടി. എങ്ങനെയാണ് ഭക്തരെയും പ്രതിഷേധക്കാരെയും പോലീസ് തിരിച്ചറിയുന്നത്? പോലീസ് അറസ്റ്റ് ചെയ്തവര്‍ക്കെതിരെ കേസുകളുണ്ടെന്നാണ് സര്‍ക്കാരിന്റെ വാദം. കൊലയാളിക്കുപോലും പ്രാര്‍ഥിക്കാന്‍ അവകാശമുണ്ട്.  ഒന്നുകില്‍ എല്ലാവര്‍ക്കും നിരോധനാജ്ഞ ബാധകമാക്കണം. അല്ലെങ്കില്‍ ആര്‍ക്കും ബാധകമാക്കരുത്. കേന്ദ്രമന്ത്രിയെ തടഞ്ഞു നിറുത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ സര്‍ക്കാരിന്റെ നയ തീരുമാനം മന്ത്രിയോട് പരസ്യമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറായതു പെരുമാറ്റ ദൂഷ്യത്തിന്റെ പരിധിയില്‍ വരും.  ഹര്‍ജിക്കാര്‍ വാദിച്ചു. 

ശബരിമലയിലെ നിയന്ത്രണങ്ങള്‍ക്കെതിരെ ചെന്നൈ സ്വദേശി ടി.ആര്‍. രമേഷ് ഉള്‍പ്പെടെ നല്‍കിയ ഒരു കൂട്ടം ഹര്‍ജികളും ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഹൈക്കോടതി സ്വമേധയ രജിസ്റ്റര്‍ ചെയ്ത ഹര്‍ജിയുമാണ് ദേവസ്വം ബെഞ്ച് പരിഗണിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

Kerala

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

പുതിയ വാര്‍ത്തകള്‍

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.