കണ്ണൂര്‍: വരുന്ന ലോകസഭാ തിരഞ്ഞെപ്പിന് മുമ്പ് അയോധ്യയില്‍ ശ്രീരാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കണമെന്ന് രാഷ്‌ട്രീയ ലോക് സമതാ പാര്‍ട്ടി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് എ.കെ.സതീഷ് ചന്ദ്രന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മുന്‍കാല സര്‍ക്കാരുകള്‍ ഉണ്ടാക്കിയ തടസ്സങ്ങളാണ് കോടതി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിക്കാത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രനിര്‍മ്മാണത്തിന് പാര്‍ലമെന്റില്‍ പ്രത്യേക ഓര്‍ഡിനന്‍സ് പാസ്സാക്കണമെന്നും സര്‍വ്വകക്ഷിയോഗം വിളിച്ച് ചേര്‍ത്ത് എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും അഭിപ്രായമാരായണമെന്നും പ്രധാനമന്ത്രിയോടാവശ്യപ്പെട്ടു.
















