കൊച്ചി: കുവൈറ്റ് കേന്ദ്രമായ പ്രമുഖ വിമാനക്കമ്പനിയായ ജസീറ എയര്‍വെയ്‌സ് എറണാകുളം കേന്ദ്രമായ ചേന്ദമംഗലം കൈത്തറിക്ക് സഹായവുമായി എത്തുന്നു.
പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തിന്റെ തനതായ കൈത്തറി രംഗത്തിന്റെ പുനഃസ്ഥാപനത്തിനും, കൈത്തറി ഉപജീവനമാക്കിയവരുടെ ജീവിതം തിരിച്ചുപിടിക്കുന്നതിനും സാമ്പത്തിക സഹായം നല്‍കുന്ന ആദ്യ അന്താരാഷ്‌ട്ര വിമാന കമ്പനിയാണ് ജസീറ.
ചെറായിയിലെ നെയ്‌ത്തുകാരി സി.എസ്. സോണിയെ ആണ് ഇത്തരത്തില്‍ ആദ്യമായി സഹായിക്കുന്നതെന്ന് ജസീറ സിഇഒ രോഹിത് രാമചന്ദ്രന്‍ വ്യക്തമാക്കി. കൈത്തറി മേഖലയില്‍ പ്രത്യാശയുടെയും പുനരുജ്ജീവനത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചിയില്‍ നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട ജസീറയുടെ ജെറ്റ് വിമാനത്തിലെ യാത്രക്കാര്‍ക്ക് ചേക്കുട്ടിപാവകള്‍ വിതരണം ചെയ്തു.
















