കൊച്ചി: കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ്് ഇന്‍ഡസ്ട്രിയുടെ കഴിഞ്ഞ 13 വര്‍ഷത്തെ സാമ്പത്തിക സ്ഥിതി വിവര കണക്ക ്ഹാജരാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നിര്‍ദേശിച്ചു. ഈ ആവശ്യമുന്നയിച്ച് ചേംബര്‍ പ്രസിഡന്റിന് സമന്‍സ് അയച്ചു. കേരള ട്രേഡ് സെന്ററിലെ സാമ്പത്തിക തിരിമറികള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ പരാതിയില്‍ നടപടി.
ട്രേഡ് സെന്ററിലെ ചേംബറിന്റെ നിക്ഷേപമെത്ര, സ്വകാര്യ ചാനല്‍ തുടങ്ങാനായി ഇന്ത്യ മിഡില്‍ ഈസ്റ്റ് ബ്രോഡ്കാസ്റ്റ് ആന്‍ഡ് നെറ്റ്‌വര്‍ക്കില്‍ ചേംബര്‍ നിക്ഷേപിച്ച പണമെത്ര തുടങ്ങിയ വിവരങ്ങളും കൈമാറണമെന്നാണ് എന്‍ഫോഴ്‌സ്‌ന്റെ നോട്ടീസ്. കേരള ട്രേഡ് സെന്റര്‍ നിര്‍മിക്കാനായി ചേംബര്‍ പാസാക്കിയ പ്രമേയത്തിന്റെ പകര്‍പ്പ് ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മുദ്രവച്ച കവറില്‍ രേഖകളുമായി 27 ന് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ ഹാജരാകണമെന്ന് ചേംബര്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃത പണമിടപാട് തടയല്‍ നിയമമനുസരിച്ച് കേസും രജിസ്റ്റര്‍ ചെയ്തു.
ട്രേഡ് സെന്ററിലെ മുറികള്‍ വില്‍പ്പന നടത്തിയതില്‍ വന്‍തോതില്‍ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിച്ചെന്ന രജിസ്‌ട്രേഷന്‍ വകുപ്പിന്റെ കണ്ടെത്തലും നടപടിക്കു പിന്നിലുണ്ട്.
















