Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹിന്ദുവേട്ട തുടരുന്നു;ശരണം വിളിക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2018, 02:50 am IST
in Kerala

സന്നിധാനം: അയ്യപ്പഭക്തരുടെ സഹിഷ്ണുതയുടെ അതിര്‍വരമ്പും ലംഘിച്ച് സന്നിധാനത്ത് ശരണം വിളിക്കരുതെന്ന് പിണറായി സര്‍ക്കാരിന്റെ ഉത്തരവ്. ശരണം വിളിക്കുകയോ സംഘം ചേര്‍ന്ന് പ്രാര്‍ഥിക്കുകയോ ചെയ്താല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ഭക്തര്‍ക്ക് പോലീസ് നോട്ടീസ് നല്‍കി. നിലയ്‌ക്കലില്‍ നിന്ന് ആറ് മണിക്കൂറിനുള്ളില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങണമെന്നും നോട്ടീസ്. 

ഒരുമിച്ച് വന്നുവെന്നും സമയപരിധി ലംഘിച്ചെന്നും ആരോപിച്ച് 11 ഭക്തരെ പോലീസ് പിടികൂടി. നടപ്പന്തല്‍ ഭക്തര്‍ക്ക് തുറന്നുകൊടുക്കണമെന്നും ശബരിമലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുതെന്നുമുള്ള ഹൈക്കോടതി നിര്‍ദേശത്തിന് പുല്ലുവില കല്‍പ്പിക്കാതെ മണിക്കൂറുകള്‍ക്കുള്ളിലാണ് പോലീസിന്റെ നടപടി. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി എംപിമാരായ വി.മുരളീധരനും നളിന്‍കുമാര്‍ കട്ടീലും സന്നിധാനം പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. 

ഇന്നലെ രാവിലെ മുതല്‍ നിലയ്‌ക്കലിലെത്തിയ ഭക്തര്‍ക്കാണ് ശരണംവിളിയും കൂട്ട പ്രാര്‍ഥനയും വിലക്കിയുള്ള നിര്‍ദേശം ഉത്തരവിന്റെ മാതൃകയില്‍ നോട്ടീസായി പോലീസ് നല്‍കിയത്. അതീവസുരക്ഷാ മേഖലയായ ശബരിമലയില്‍ പ്രാര്‍ഥനായജ്ഞം നടത്തരുത്. വൃദ്ധരും കുട്ടികളും അടങ്ങുന്ന സംഘത്തിനുപോലും നിലയ്‌ക്കലില്‍ നിന്ന് സന്നിധാനത്ത് എത്തി മടങ്ങാന്‍ ആറ് മണിക്കൂര്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്. ആറുമണിക്കൂറിനുള്ളില്‍ ദര്‍ശനവും നെയ്യഭിഷേകവും കഴിഞ്ഞ് നിലയ്‌ക്കലില്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ നിയമ നടപടിക്ക് വിധേയമാകുമെന്ന ഭീഷണിയും നോട്ടീസിലുണ്ട്. 

ഭക്തര്‍ ഒരുമിച്ച് ഇരിക്കുന്നതും ദൃശ്യ-ശ്രവ്യ മാധ്യമങ്ങളോട് സംസാരിക്കുന്നതും വിലക്കിയിട്ടുണ്ട്. ഏതെങ്കിലും ഒരു വിലക്ക് ലംഘിച്ചാലും നിയമനടപടിക്ക് വിധേയരാകുമെന്നും നോട്ടീസില്‍ പറയുന്നു.

ക്രൂരമായ 

പരിശോധന

ഭക്തരെ ശത്രുക്കളായി കണ്ടുള്ള പരിശോധനയാണ് നിലയ്‌ക്കലും പമ്പയിലും സന്നിധാനത്തും നടക്കുന്നത്. ശക്തികുളങ്ങരയില്‍ നിന്ന് എത്തിയ 25 പേരടങ്ങുന്ന സംഘത്തിന്റെ വാഹനം വെളുപ്പിന് മൂന്നിന് നിലയ്‌ക്കലിന് മുമ്പ് എലവുങ്കലില്‍ തടഞ്ഞു. വാഹനത്തില്‍ ആയുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്നു എന്നാരോപിച്ച്, ഉറങ്ങുകയായിരുന്ന അയ്യപ്പഭക്തരുടെ ഇടയിലേക്ക് ചാടിക്കയറി. വാഹനവും ബാഗുകളും പരിശോധിച്ചു. കുറ്റവാളികളെ കൊണ്ടുപോകുന്നപോലെ മുമ്പിലും പിറകിലുമായി പോലീസ് അകമ്പടിയില്‍ നിലയ്‌ക്കലില്‍ എത്തിച്ചു. 

അവിടെ വച്ച് മുഴുവന്‍ ഭക്തരുടെയും വിലാസവും ഫോണ്‍നമ്പരും എഴുതി വാങ്ങി. രണ്ടുപേരുടെ തിരിച്ചറിയല്‍ രേഖകളുടെ കോപ്പിയും നല്‍കേണ്ടിവന്നു. ഓരോരുത്തരുടെയും സ്ഥലങ്ങളിലെ സ്റ്റേഷനില്‍ ഇവരെകുറിച്ച് തിരക്കി. സ്റ്റേഷനുകളില്‍ നിന്ന് റിപ്പോര്‍ട്ട് വന്ന് ബോധ്യപ്പെട്ടതിനുശേഷമാണ് കര്‍ശന നിര്‍ദേശങ്ങളടങ്ങുന്ന നോട്ടീസ് പോലീസ് നല്‍കിവിട്ടത്. ഇവര്‍ മൂന്നുമണിക്കൂറോളം കസ്റ്റഡിക്ക് സമാനമായ അവസ്ഥയിലായിരുന്നു. 

ഒമ്പത് യുവാക്കള്‍ ഒരുമിച്ച് വന്നുവെന്ന് പറഞ്ഞ്  ഇന്നലെ ഉച്ചയോടെ സന്നിധാനം പോലീസ് പിടികൂടി. കൊല്ലം പരവൂര്‍, ഓച്ചിറ സ്വദേശികളായ ഇവര്‍ ആറ് മണിക്കൂര്‍ പരിധി ലംഘിച്ചെന്നു പറഞ്ഞ് മൂന്നരമണിക്കൂറോളം കസ്റ്റഡിയില്‍ വച്ചു. നെയ്യഭിഷേകം കഴിയാത്തതിനാലാണ് നിന്നതെന്നു പറഞ്ഞിട്ടും പോലീസ് ചെവിക്കൊണ്ടില്ല. ഇവരുടെ ഫോണുകള്‍ പിടിച്ചെടുത്തു. ഇവരുടെ സ്റ്റേഷനുകളില്‍ ക്രൈം റക്കോര്‍ഡ്‌സ് പരിശോധിച്ചശേഷമാണ് വൈകിട്ടോടെ വിട്ടയയ്‌ക്കാന്‍ തയാറായത്. രണ്ടുപേരെ വിട്ടയയ്‌ക്കാനും നെയ്യഭിഷേകം നടത്താനും പോലീസ് സമ്മതിച്ചില്ല. 

ഇതിനെത്തുടര്‍ന്ന് യുവാക്കള്‍ മടങ്ങാന്‍ തയാറാകാതെ വന്നതോടെ പോലീസുകാരെ ഒപ്പം വിട്ടാണ് ഇവരെ പമ്പയില്‍ എത്തിച്ചത്. നടപ്പന്തലില്‍ നാമജപം നടത്തിയ ഭക്തനെയും രണ്ട് ദിവസമായി തങ്ങുന്നുവെന്ന് പറഞ്ഞ് മറ്റൊരു ഭക്തനെയും സന്നിധാനം പോലീസ് കസ്റ്റഡിയിലെടുത്തു.

മുരളീധരന് 

ഡിജിപിയുടെ 

ഉറപ്പ്

ഭക്തരെ അന്യായമായി കസ്റ്റഡിയില്‍ എടുക്കുന്നതില്‍ പ്രതിഷേധിച്ച് എംപിമാരായ വി. മുരളീധരന്‍, നളിന്‍കുമാര്‍ കട്ടീല്‍ എന്നിവര്‍ സന്നിധാനം പോലീസ് സ്റ്റേഷനില്‍ കുത്തിയിരുന്നു. സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കണമെന്നും വി.മുരളീധരന്‍ ഡിജിപി ലോക്‌നാഥ് ബഹറയോട് ആവശ്യപ്പെട്ടു. ഒമ്പത് പേരെ നെയ്യഭിഷേകം നടത്താന്‍ അനുവദിക്കാതെ തിരിച്ചുവിട്ടത് അന്വേഷിക്കുമെന്നും കസ്റ്റഡിയിലെടുത്ത മറ്റ് രണ്ട് പേരെയും വിട്ടയയ്‌ക്കുമെന്നും എസ്പി ഫോണില്‍ അറിയിച്ചു. തുടര്‍ന്നാണ് എംപിമാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

Technology

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍
Kerala

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

India

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

India

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

യൂറോപ്യരെ മാമ്പഴക്കൊതിയൻമാരാക്കാനൊരുങ്ങി ഇന്ത്യ : ഐസ്‌ലാൻഡിൽ തനത് പ്രീമിയം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു ; ലക്ഷ്യം കയറ്റുമതി വർധന

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

മുഹറം ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിച്ച് നരേന്ദ്ര മോദി : ഹുസൈൻ നിലനിന്നത് സത്യത്തിനും നീതിക്കും വേണ്ടിയെന്നും പ്രധാനമന്ത്രി

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.