കാസര്‍കോട്: ശബരിമല വിഷയത്തെകുറിച്ച് ദേവസ്വം മന്ത്രിയുമായി ചര്‍ച്ചയ്ക്ക് എത്തിയ ബിജെപി കാസര്‍കോട് ജില്ലാ അധ്യക്ഷന്‍ അഡ്വ.കെ.ശ്രീകാന്ത് അടക്കമുള്ള ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ശബരിമലയില്‍ ഭക്തരെ നാമജപം നടത്താനും വിരിവയ്ക്കാനും അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ചര്‍ച്ചയ്ക്ക് എത്തിയത്.
സന്നിധാനത്തെ നിയന്ത്രണങ്ങളില്‍ അയവ് വരുത്താന്‍ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കിയതോടെ പ്രതിഷേധത്തിലൂടെ നീങ്ങുകയായിരുന്നു. പോലീസ് ഇടപെട്ട് ഇവരെ ബലംപ്രയോഗിച്ച് ഗസ്റ്റ് ഹൗസിന് പുറത്തിറക്കുകയായിരുന്നു. ഇവരെ പിന്നീട് ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: