Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭക്തരെ ആട്ടിയൊടിക്കുന്നത് എന്തിന്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2018, 01:26 am IST
in Kerala

കൊച്ചി: പ്രളയകാലത്ത് ഒന്നിച്ചു നിന്നവരാണ് നാമെന്നതോര്‍ക്കണമെന്നും ശബരിമലയില്‍ സുരക്ഷയുടെ പേരില്‍ ഭക്തരുടെ ഉറക്കം കെടുത്തരുതെന്നും ഹൈക്കോടതി.  സുരക്ഷാ ക്രമീകരണങ്ങളുടെ പേരിലുള്ള പരിശോധനകള്‍ക്ക് തടസമില്ല. എന്നാല്‍, നടയടച്ചു കഴിഞ്ഞ് സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങുന്ന ഭക്തരെ ഓടിച്ചു വിടുന്നതെന്തിനാണെന്നും ഹൈക്കോടതി ചോദിച്ചു. 

പ്രശ്‌ന പരിഹാരത്തിനായി ഭക്തരെ ഒഴിപ്പിക്കേണ്ട. പകരം വെല്ലുവിളി നേരിടുകയാണ് വേണ്ടത്. നടയടച്ചും ഭക്തരെ ഓടിച്ചുവിട്ടും പോലീസ് ഡ്യൂട്ടി എളുപ്പമാക്കേണ്ടതില്ല. സുരക്ഷാ പ്രശ്‌നമുണ്ടെന്ന കേന്ദ്ര സര്‍ക്കുലറിനെക്കുറിച്ച് സര്‍ക്കാര്‍ വ്യക്തമാക്കുന്നതിനാല്‍ കേസില്‍ കേന്ദ്ര സര്‍ക്കാരിനെ കക്ഷിയാക്കുന്നതു പരിഗണിക്കും, ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ഇടതു വനിതാ സംഘടനകളുടെ നേതൃത്വത്തില്‍ ശബരിമലയില്‍ കടന്നു കയറ്റമുണ്ടാകുമെന്നാണ് കേന്ദ്ര സര്‍ക്കുലറിലുള്ളതെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വ്യക്തമാക്കി. 

നടപ്പന്തലില്‍ വയോധികരും സ്ത്രീകളും കുട്ടികളും ശാരീരിക ദൗര്‍ബല്യമുള്ളവരും വിശ്രമിക്കുന്നത് പോലീസ് തടയരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. നടപ്പന്തലില്‍ ഭക്തര്‍ വിശ്രമിക്കുന്നതിനെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് ആരാഞ്ഞ കോടതി സന്നിധാനത്ത് എത്ര പേര്‍ക്ക് വിശ്രമിക്കാനും വിരിവയ്‌ക്കാനും സൗകര്യമുണ്ടെന്ന് വ്യക്തമാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സത്യവാങ്മൂലം നല്‍കാനും നിര്‍ദേശിച്ചു. നിലയ്‌ക്കല്‍ – പമ്പ റൂട്ടില്‍ ഒരോ മിനിറ്റ് ഇടവിട്ട് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. എന്നാല്‍, നിയന്ത്രണങ്ങളുടെ പേരില്‍ സര്‍വീസ് സമയം വെട്ടിക്കുറച്ചു. ഇതനുവദിക്കില്ല. നിലയ്‌ക്കല്‍ – പമ്പ റൂട്ടില്‍ 24 മണിക്കൂറും കെഎസ്ആര്‍ടിസി സര്‍വീസ് നടത്തണം, ഹൈക്കോടതി പറഞ്ഞൂ.  

 കാനനപാതയില്‍ ഇരിക്കാന്‍ പോലും ഭക്തരെ അനുവദിക്കുന്നില്ലെന്നും പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ഇരുമുടിക്കെട്ടു വരെ അഴിച്ചു പരിശോധിക്കുന്നു. ശരണം വിളിക്കുന്നതു പോലും നിരോധിച്ചു. ദേവസ്വം ബോര്‍ഡിന് ശബരിമലയില്‍ നിയന്ത്രണമില്ലാതായി. സര്‍ക്കാരാണ് നിയന്ത്രിക്കുന്നത്. ശബരിമലയെ പോലീസ് ക്യാമ്പാക്കി മാറ്റിയെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

Kerala

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

India

മതപരിവർത്തനത്തിന് പൂട്ടിടുന്ന എഫ്.സി.ആർ.എ ഭേദഗതിയിൽ ബ്രിട്ടാസിന് എന്തിനാണ് ആശങ്ക ; പാസ്റ്റർമാർക്കായി കരഞ്ഞ് അമിത് ഷായ്‌ക്ക് കത്തെഴുതിയത് എന്തിന് ?

Kerala

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

Kerala

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

പുതിയ വാര്‍ത്തകള്‍

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

യൂറോപ്യരെ മാമ്പഴക്കൊതിയൻമാരാക്കാനൊരുങ്ങി ഇന്ത്യ : ഐസ്‌ലാൻഡിൽ തനത് പ്രീമിയം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു ; ലക്ഷ്യം കയറ്റുമതി വർധന

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.