തിരുവനന്തപുരം: ശബരിമലയില്‍ ഉണ്ടായത് ഭരണകൂട ഭീകരതയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ഒരു പ്രകോപനവുമില്ലാതെയുള്ള അറസ്റ്റിനെ അംഗീകരിക്കാന്‍ പറ്റില്ല. എസ് പിക്കെതിരെ നടപടിയെടുക്കണം.
സര്‍ക്കാരിന് ശബരിമലയില്‍ സമാധാനം സ്ഥാപിക്കാന്‍ കഴിയുന്നില്ല. സര്‍ക്കാര്‍ പരാജയമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. എല്ലാ അര്‍ത്ഥത്തിലും ശബരിമലയില്‍ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
ഭരണകക്ഷി ശബരിമലയെ കലാപ ഭൂമിയാക്കാന്‍ ശ്രമിക്കുന്നുവെന്നും ഇന്നലെ ശബരിമലയിലുണ്ടായ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും നിരപരാധികള്‍ ശിക്ഷിക്കപ്പെടരുതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: