Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Main Article

മുനി ഗുരുനാരായണ പ്രസാദ് – അറിവിന്റെ കാവലാള്‍

ഡോ. എം.വി. നടേശന്‍byഡോ. എം.വി. നടേശന്‍
Apr 26, 2026, 07:57 am IST
inMain Article

ഉപനിഷത്ത് പാരമ്പര്യത്തിന്റെ മനുഷ്യാവതാരമായ ശ്രീനാരായണ ഗുരുദേവന്റെ ജ്ഞാനമാര്‍ഗത്തിന്റെ ശരിയായ കാവല്‍ക്കാരനായിരുന്നു മുനി ഗുരു നാരായണ പ്രസാദ്. വൈജ്ഞാനിക രംഗത്തും ആധ്യാത്മിക രംഗത്തും നല്‍കിയ സംഭാവനകളെ മാനിച്ച് അദ്ദേഹത്തിന് രാജ്യം പത്മശ്രീ നല്‍കി (2024) ആദരിച്ചിരുന്നു. ദല്‍ഹിയിലേക്ക് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ട് ആയതിനാല്‍ രാഷ്‌ട്രപതിക്ക് വേണ്ടി ചീഫ് സെക്രട്ടറി നാരായണ ഗുരുകുലത്തില്‍ എത്തിയാണ് ബഹുമതി സമര്‍പ്പിച്ചത്.

ആറ്റിങ്ങലിനടുത്തുള്ള നഗരൂരില്‍ ജി. മാധവന്‍-നാരായണി ദമ്പതികളുടെ മകനായി പിറന്ന പ്രസാദാണ് നാരായണ ഗുരുകുലം അധ്യക്ഷനായ മുനി ഗുരു നാരായണ പ്രസാദായി മാറിയത്. കൊല്ലം ഇറിഗേഷന്‍ സബ് ഡിവിഷന്‍ ഓഫീസില്‍ സെക്കന്റ് ഗ്രേഡ് ഡ്രാഫ്റ്റ്മാന്‍ എന്ന തസ്തികയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച സമയത്താണ് ഗുരുകുലത്തിന്റെ സ്ഥാപകാചാര്യനായ നടരാജഗുരുവിനെ കണ്ടു മുട്ടുന്നത്. അങ്ങനെ വര്‍ക്കലയിലെ നാരായണ ഗുരുകുലത്തില്‍ താമസിച്ച് ജോലിക്ക് പോയിക്കൊണ്ടിരുന്നു. പിന്നീട് ജോലി ഉപേക്ഷിച്ച് ഗുരുകുലം അന്തേവാസിയായി മാറി.

1970 ല്‍ നടരാജഗുരുവില്‍ നിന്നു ബ്രഹ്‌മചര്യ ദീക്ഷയും, 1985 ല്‍ നിത്യ ചൈതന്യ യതിയില്‍ നിന്നു സംന്യാസ ദീക്ഷയും സ്വീകരിച്ച അദ്ദേഹം 1999 ല്‍ ഗുരുകുലത്തിന്റെ അധ്യക്ഷനായി. കേരളത്തിനകത്തും പുറത്തുമായി പ്രവര്‍ത്തിക്കുന്ന നാരായണ ഗുരുകുലങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും വേദാന്ത വിജ്ഞാനത്തെ പ്രചരിപ്പിക്കുന്നതിനുമായി സിംഗപ്പൂര്‍, മലേഷ്യ, ഓസ്‌ട്രേലിയ, അമേരിക്ക, ഫിജി, ഇംഗ്‌ളണ്ട്, റഷ്യ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. നടരാജഗുരുവിന്റെ നേതൃത്വത്തില്‍ (1970 ) ഏഴിമലയില്‍ സംഘടിപ്പിച്ച ലോകസമാധാന സമ്മേളനത്തിന്റെ മുഖ്യ സംഘാടകനും വിഷയ അവതാരകനുമായിരുന്നു. മോസ്‌കോയില്‍ (1987) നടന്ന ലോകമതനേതാക്കളുടെ വട്ടമേശ സമ്മേളനത്തില്‍ ഭാരതത്തിന്റെ വേദാന്ത പാരമ്പര്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തതും, 2011 സിംല ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് സംഘടിപ്പിച്ച അന്താരാഷ്‌ട്ര ദാര്‍ശനിക സമ്മേളനത്തിന്റെ അധ്യക്ഷനായി പങ്കെടുത്തതും പ്രസാദ് സ്വാമിയുടെ ദാര്‍ശനിക ഗരിമയുടെ മഹത്വത്തെ വെളിവാക്കുന്നതാണ്.

സിംലയില്‍ അവതരിപ്പിച്ച പ്രബന്ധം പ്യുവര്‍ ഫിലോസഫി സിംപ്ലിഫൈഡ് ഫോര്‍ യൂത്ത് (യുവ ദര്‍ശനം) എന്ന പേരില്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ ഉതകുന്ന വിധത്തില്‍ പിന്നീട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മനുഷ്യ വിഭവശേഷി വികസന മന്ത്രാലയം വിദ്യാഭ്യാസ മന്ത്രാലയമായി മാറ്റണം എന്ന് പറഞ്ഞു കൊണ്ട് കേന്ദ്ര സര്‍ക്കാരിന് പലതവണ കത്തെഴുതിയിരുന്നു. മനുഷ്യന്‍ മറ്റുള്ള എന്തെങ്കിലും ഉണ്ടാക്കാന്‍ ജനിച്ച വിഭവമല്ല. സ്വയം വികസിക്കേണ്ട ആത്മീയതയുടെ ആവിഷ്‌ക്കാരമാണ് എന്ന കാഴ്ചപ്പാടാണ് ഇക്കാര്യത്തില്‍ അദ്ദേഹം മുന്നോട്ട് വെച്ചത്. 2021 ല്‍ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ നിര്‍ദേശപ്രകാരം വിദ്യാഭ്യാസ മന്ത്രാലയമായി മാറ്റാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം തന്റെ ദീര്‍ഘകാലമായുള്ള ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമായാണ് അദ്ദേഹം കണ്ടത്. ബ്രഹ്‌മവിദ്യയെ അറിവിന്റെ ശാസ്ത്രമായി അവതരിപ്പിക്കുന്നതില്‍ അദ്ദേഹത്തിനുണ്ടായിരുന്ന കഴിവിനെ അക്കാദമിക പണ്ഡിതന്മാര്‍ പോലും അഭിനന്ദിച്ചിരുന്നു. തത്ത്വചിന്ത, മനഃശാസ്ത്രം, സോഷ്യോളജി, ഉപനിഷത് ദര്‍ശനം, ശ്രീനാരായണഗുരു ദര്‍ശനം എന്നിവയില്‍ ഗവേഷണം നടത്തുന്ന നിരവധി വിദ്യാര്‍ഥികളാണ് രാജ്യത്തിനകത്തും പുറത്തുനിന്നുമായി മാര്‍ഗദര്‍ശനത്തിനായി മുനിഗുരുവിന്റെ അടുത്ത് എത്തിയത്.

ഭാരതത്തിന്റെ ഗുരുപാരമ്പര്യത്തെ പുനഃപ്രതിഷ്ഠിക്കുകയും ത്യാഗത്തിലൂടേയും പരിശുദ്ധിയിലൂടേയും മാതൃകാ ജീവിതം നയിക്കുകയും ചെയ്ത ഈ സംന്യാസി ശ്രേഷ്ഠനെ ശ്രീരാമകൃഷ്ണ മഠം സംഘടിപ്പിച്ച യതിപൂജയില്‍ പ്രഥമസ്ഥാനം നല്‍കിയാണ് ആദരിച്ചത്.

പ്രസിദ്ധമായ പത്ത് ഉപനിഷത്തുക്കള്‍, ഭഗവത് ഗീത, അഷ്ടാവക്രഗീത, ദക്ഷിണാമൂര്‍ത്തി സ്‌തോത്രം ശ്രീനാരായണഗുരുദേവ കൃതികള്‍ എന്നിവയ്‌ക്ക് വിസ്തൃതമായ വ്യാഖ്യാനമാണ് രചിച്ചത്. കൂടാതെ 27 സ്വതന്ത്ര കൃതികള്‍, പതിനഞ്ച് പരിഭാഷകള്‍, ഇംഗ്ലീഷ് ഭാഷയിലുള്ള ഇരുപത്തിയാറ് കൃതികള്‍. ഇവയെല്ലാം ദാര്‍ശനിക തനിമയോടെ പകര്‍ന്നു നല്‍കുന്നതില്‍ മുനിഗുരു കാണിച്ച അസാധാരണ വൈഭവം എടുത്തു പറയേണ്ടതാണ്. 1973 മുതല്‍ ഗുരുകുലത്തിന്റെ മുഖപത്രമായ ഗുരുകുലം ദാര്‍ശനിക മാസികയുടെ മുഖ്യപത്രാധിപര്‍ എന്ന നിലയിലും ആനുകാലികങ്ങളിലും നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട് . സാധാരണക്കാരായ ആളുകളെ പോലും വേദാന്ത വിജ്ഞാനത്തിന്റെ ലോകത്തേക്ക് നയിച്ച മുനിഗുരു പഴയ തലമുറയിലുള്ളവര്‍ക്ക് പ്രിയപ്പെട്ട പ്രസാദണ്ണനാണ്.

വിവിധ മതസമ്പ്രദായങ്ങളേയും ദര്‍ശനങ്ങളേയും സമന്വയിപ്പിച്ച് കൊണ്ടുപോകുന്നതിലും ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനം അതിന്റെ തനിമയില്‍ പ്രചരിപ്പിക്കുന്നതിലും മാതൃകാപരമായ ഒട്ടേറെ പദ്ധതികള്‍ അദ്ദേഹം നടപ്പിലാക്കി. ”സുവിശേഷങ്ങള്‍ വേദാന്തദൃഷ്ടിയില്‍” എന്ന പുസ്തകം സഭകള്‍ക്കും മതത്തിനും ഇടയില്‍ മറഞ്ഞു നില്‍ക്കുന്ന യേശുവിനെ വീണ്ടെടുക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ് എന്നാണ് ഡി. സി ബുക്‌സ് പറഞ്ഞത്. അല്ലാഹുവിന്റെ നാമത്തില്‍- വിശുദ്ധ ഖുര്‍ആന്‍: ജീവിത ദര്‍ശനം എന്ന കൃതിയും ഇതുപോലെ ഏകത്വദര്‍ശനം കണ്ടെത്താനുള്ള പരിശ്രമമാണ്. ഹിന്ദു മതത്തിലെ ശാസ്ത്ര വീക്ഷണം എന്ന കൃതി വിവിധ ദാര്‍ശനിക പദ്ധതികളുടെ അടിസ്ഥാനത്തില്‍ ഹിന്ദുമതത്തെ അവതരിപ്പിക്കുന്നതാണ്.

ശ്രീശങ്കരാചാര്യരുടെ അദ്വൈതം തുടങ്ങി ശ്രീനാരായണ ഗുരുദര്‍ശനം വരേയും, പ്ലേറ്റോ, അരിസ്റ്റോട്ടില്‍, കണ്‍ഫ്യൂഷ്യസ്, റൂസ്സോ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളിലെ ദാര്‍ശനികന്മാരേയും മലയാളിക്ക് പരിചയപ്പെടുത്തുന്നതില്‍ ഇദ്ദേഹത്തിന്റെ സംഭാവനകള്‍ വലുതാണ്. നടരാജഗുരുവിന്റെയും നിത്യ ചൈതന്യ യതിയുടേയും ഇംഗ്ലീഷിലെഴുതിയ പ്രൗഢമായ കൃതികളെല്ലാം മലയാളിക്ക് സമ്മാനിച്ച മുനിഗുരുവിനോട് തീര്‍ച്ചയായും കേരളം അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു.
ഗുരു മുനിയിതാ മുന്നില്‍
അറിവിന്‍ പ്രകാശമായി;
കാലത്തിന്‍ കരുതലായ
ജ്ഞാനദീപിക തന്നെയാം.
എന്ന പ്രാര്‍ത്ഥന അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു.

Tags: passed awaySage Gurunarayana PrasadGuardian of Knowledge
ഡോ. എം.വി. നടേശന്‍
ഡോ. എം.വി. നടേശന്‍
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല റിട്ട.പ്രൊഫസര്‍ [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Kerala

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

Kerala

കല്ലേലി രാഘവന്‍പിള്ള അന്തരിച്ചു

Kerala

പദ്മശ്രീ എന്‍. പുരുഷോത്തമ മല്ല്യ അന്തരിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.