Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

യുവത്വത്തിന്റെ പള്‍സ് തൊട്ടറിഞ്ഞ തൂലിക

ശ്രീജിത്ത് രാമചന്ദ്രൻ (97447 46260)byശ്രീജിത്ത് രാമചന്ദ്രൻ (97447 46260)
Apr 26, 2026, 09:20 am IST
inVaradyam, Entertainment

അഭിനയത്തിലും എഴുത്തിലും ഒരേപോലെ തിളങ്ങുന്ന ശബരീഷ് വര്‍മ്മയുടെ തൂലികയില്‍ വിരിഞ്ഞ ‘വാഴ 2’ വിലെ ‘തൂക്കി’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുമ്പോള്‍ മലയാള സിനിമാ ലോകം വീണ്ടും ഈ പ്രതിഭയെ നെഞ്ചേറ്റുകയാണ്. യുവത്വത്തിന്റെ പള്‍സ് തൊട്ടറിയുന്ന ഗാനരചയിതാവ് എന്ന വിശേഷണം ശബരീഷിന് തികച്ചും അനുയോജ്യമാണെന്ന് ഈ ഗാനത്തിന്റെ വിജയം അടിവരയിടുന്നു.

പുതുതലമുറയെ ലക്ഷ്യമിട്ടുള്ള സിനിമയാണെങ്കിലും, അമിതമായ ഇംഗ്ലീഷ് പ്രയോഗങ്ങളുടെ അതിപ്രസരമില്ലാതെ ‘ആദ്യാനുരാഗം’, ‘ആപാദചൂഡം’ തുടങ്ങിയ ശുദ്ധമലയാള പദങ്ങള്‍ ഗാനത്തില്‍ ഉള്‍പ്പെടുത്തിയത് ഈ രചയിതാവിന്റെ ഭാഷാപ്രേമത്തിന് തെളിവാണ്. ‘CAUGHT IN RED HAND’ എന്ന പ്രയോഗത്തെ അര്‍ത്ഥം ചോരാതെ ‘തൂക്കി ചുവന്ന കരങ്ങളോടെ’ എന്ന് പരിഭാഷപ്പെടുത്തിയ ശബരീഷിന്റെ രചനാ കൗശലം സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. വരികളിലെ ഈ ലാളിത്യവും ആഴവും ചിത്രത്തെ 75 കോടി ക്ലബ്ബിലേക്ക് നയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.

2013-ല്‍ ‘നേരം’ എന്ന ചിത്രത്തിലെ ‘പിസ്ത സുമകിറ…’ എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിലൂടെ അരങ്ങേറ്റം കുറിച്ച ശബരീഷ്, പിന്നീട് ‘പ്രേമം’ എന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ പ്രിയങ്കരനായി മാറിയത്. ‘മലരേ നിന്നെ കാണാതിരുന്നാല്‍…’ ഏറെ പ്രശസ്തമായ വരികളിലൂടെ പ്രണയത്തിന്റെയും വിരഹത്തിന്റെയും പുതിയ അനുഭവം മലയാളിക്ക് നല്‍കാന്‍ ശബരീഷിന് സാധിച്ചു. ‘പ്രേമ’ത്തിലെ ഒന്‍പത് പാട്ടുകളും രചിച്ച ശബരീഷ് അതിലെ ‘ശംഭു’ എന്ന കഥാപാത്രത്തിലൂടെ മികച്ച നടനാണെന്നും തെളിയിച്ചു. സീന്‍ കോണ്‍ട്രാ…, ആലുവാ പുഴയുടെ തീരത്ത്… അലരേ നീയെന്നിലെ ഒളിയായ് മാറിടുമോ… (മെമ്പര്‍ രമേശന്‍), അരികില്‍ നിന്നരികില്‍ നിന്നകലാതിരിക്കാം… (റോക്ക് സ്റ്റാര്‍), ‘വാനില്‍ ചന്ദ്രികാ തെളിഞ്ഞിതാ… (ലൂക്ക), പഞ്ച് ട്രിപ്പിള്‍ പഞ്ച്… (ജയ ജയ ജയ ജയ ഹേ) തുടങ്ങി എത്രയോ ഹിറ്റ് ഗാനങ്ങളാണ് ശബരീഷിന്റെ തൂലികയില്‍ നിന്ന് പിറന്നത്.

ഗാനരചയിതാവ് എന്നതിലുപരി നടനായും ശബരീഷ് വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. നേരം, പ്രേമം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തൊബാമ, വാസന്തി, മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്, ഉപചാരപൂര്‍വ്വം ഗുണ്ടാ ജയന്‍, ഗോള്‍ഡ്, ഓ മേരീ ലൈലാ, ധീരന്‍, പ്രാവിന്‍കൂട് ഷാപ്പ്, സാഹസം, പാതിരാത്രി, ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശബരീഷ് അഭിനയിച്ചു. മെഗാസ്റ്റാര്‍ മമ്മൂട്ടിയോടൊപ്പം കണ്ണൂര്‍ സ്‌ക്വാഡ്, ടര്‍ബോ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തതോടെ മലയാളത്തിലെ യുവനായക നിരയില്‍ ശബരീഷ് സ്ഥാനം ഉറപ്പിച്ചു. അഭിനയത്തിനും എഴുത്തിനും പുറമെ മികച്ച ഗായകന്‍ കൂടിയായ ശബരീഷ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകക്കൂട്ടായ്‌മയായ ‘മഞ്ഞപ്പട’യുടെ ഔദ്യോഗിക ഗാനവും ആലപിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ സ്വദേശിയായ ശബരീഷിന്റെ കലാവൈഭവം കുടുംബത്തില്‍ നിന്ന് തന്നെ പകര്‍ന്നു കിട്ടിയതാണ്. ഇന്ത്യന്‍ റെയില്‍വേ ബോര്‍ഡ് മുന്‍ ഉദ്യോഗസ്ഥന്‍ പരേതനായ പി.കെ. നന്ദന വര്‍മ്മയുടെയും അധ്യാപികയായ സുലേഖ വര്‍മ്മയുടെയും മകനായ ശബരീഷിനെ വീട്ടുകാര്‍ ‘ഛബ്ബി’ എന്നാണ് വിളിക്കുന്നത്. പ്രശസ്ത വയലിനിസ്റ്റ് കൂടിയായ അമ്മ സുലേഖ വര്‍മ്മ വയലാര്‍ രാമവര്‍മ്മയുടെ അകന്ന ബന്ധുവാണ്. പിതാവ് പി.കെ. നന്ദന വര്‍മ്മയാകട്ടെ, ഭരത് ഗോപി-മാധവി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ‘അക്കരെ’ എന്ന ചിത്രത്തിന്റെ കഥാകൃത്തും പ്രശസ്ത എഴുത്തുകാരനുമാണ്. മാതാപിതാക്കളുടെ ഈ രചനാ-സംഗീത വാസനകളുടെ സമന്വയമാണ് ശബരീഷിലെ കലാകാരന്‍.

ആലുവ എംഇഎസ് കോളജില്‍ നിന്ന് ബിരുദവും ചെന്നൈയില്‍ നിന്ന് ഓഡിയോ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയും നേടിയ ശബരീഷ് തെന്നിന്ത്യന്‍ സിനിമകളില്‍ സൗണ്ട് എഞ്ചിനീയറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തെന്നിന്ത്യയിലെ പ്രശസ്ത പ്രൊഡക്ഷന്‍ ഡിസൈനര്‍ അശ്വിനി കലേയാണ് ശബരീഷിന്റെ ഭാര്യ. റായ ശബരീഷ് മകളാണ്. സവിന്‍ എസ്.എ സംവിധാനം ചെയ്ത ‘വാഴ 2’ ബോക്‌സ് ഓഫീസില്‍ 100 കോടി ക്ലബ്ബിലേക്ക് കുതിക്കുമ്പോള്‍, വരികളിലെ സ്വാഭാവികതയും ‘യൂത്ത് വൈബും’ നിലനിര്‍ത്തി ശബരീഷ് വര്‍മ്മ തന്റെ കരിയറിലെ മറ്റൊരു സുവര്‍ണ്ണ അധ്യായം കൂടി രചിക്കുകയാണ്.

Tags: Malayalam MovieMalayalam Actormalayalam lyricistsSabareesh varma
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

New Release

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

New Release

ജഗൻ ഷാജി കൈലാസ്- ദിലീപ് ചിത്രം നീക്കം ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

Entertainment

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

Entertainment

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ നിമിത്തമായി; മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ മുടങ്ങിയ മലയാള സിനിമ ‘അന്ന’യ്‌ക്ക് പുതിയ തുടക്കം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.