പമ്പ: ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തരെ അറസ്റ്റുചെയ്യാനാണ് തീരുമാനമെങ്കില്‍ മൂന്നരക്കോടി ജനങ്ങളെയും അറസ്റ്റ് ചെയ്യേണ്ടിവരുമെന്ന് സര്‍ക്കാര്‍ ഓര്‍ക്കുന്നത് നല്ലതാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.
സ്റ്റാലിന് കാലത്തുപോലും നടക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. സന്നിധാനത്ത് കൂടി നിന്ന് പ്രാര്‍ഥിക്കുന്നത് നിയമലംഘനമാകുമെന്നും അവിടെ 144 നിലനില്‍ക്കുമെന്നും പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നറിയില്ല. താനും ഒരു എക്സിക്യൂട്ടീവ് മജിസ്ട്രേട്ടായിരുന്നു. ശബരിമലയില്‍ സര്‍ക്കാര്‍ കാണിക്കുന്നത് ശരിക്കും കലാപത്തിനൊരുങ്ങുന്ന സൂചനകളാണ്.
കേന്ദ്ര ടൂറിസം മന്ത്രി എന്ന രീതിയില്‍ ആണു താന്‍ വന്നിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ 100 കോടി രൂപ ശബരിമലയുടെ വികസനത്തിനു കൊടുത്തതാണ്. അതു വിനിയോഗിച്ചോ എന്നു പരിശോധിക്കേണ്ടതുണ്ട്
നേരത്തേ ഒരു തവണ ഇവിടെ വന്നപ്പോള്‍ തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങളൊക്കെ തകര്‍ന്നു കിടക്കുകയായിരുന്നു. അവ ശരിയാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ ഇപ്പോഴും അതു ശരിയാക്കിയിട്ടില്ല. ശബരിമലയിലേക്കു പോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: