പൂനെ: ശബരിമല യുവതീ പ്രവേശനത്തില്‍ അയ്യപ്പഭക്തരുടെ വിശ്വാസങ്ങള്‍ വ്രണപ്പെടുത്തിയ തൃപ്തി ദേശായിയുടെ നടപടികളില്‍ പൂനെ സൗത്ത് ഇന്ത്യന്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. തൃപ്തിയുടെ പൂനെയിലെ വീട്ടിലെത്തിയ പ്രവര്‍ത്തകര്‍ ഭര്‍ത്താവ് ദേശായിയെയും കുടുംബാംഗങ്ങളെയും പ്രതിഷേധമറിയിച്ചു.
അയ്യപ്പഭക്തരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറണമെന്നും അവര്‍ ആവശ്യപ്പെട്ടു. രാജീവ് കുറ്റിയാട്ടൂര്‍, ദിലീപ് നായര്‍, ഇ.കെ. ബാബുരാജ്, നഗരസഭാ അംഗം ഷിലിംഗര് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: