കൊച്ചി: ശബരിമലയില്‍ താല്‍ക്കാലിക ജോലിക്ക് അപേക്ഷിച്ചവരില്‍ തെരഞ്ഞെടുക്കപ്പെട്ടവരെയും വെയിറ്റിംഗ് ലിസ്റ്റിലുള്ളവരെയും പരിഗണിച്ച് തൊഴില്‍ തുല്യമായി വീതിച്ചുനല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി.
മണ്ഡല-മകര വിളക്ക് കാലത്ത് സര്‍ക്കാര്‍ നടത്തിയ താല്‍ക്കാലിക നിയമനങ്ങള്‍ ചട്ടങ്ങള്‍ പാലിക്കാതെയാണെന്ന് ആരോപിച്ച് ചേര്‍ത്തല തുറവൂര്‍ സ്വദേശി ഗോകുല്‍. ജി. കമ്മത്ത് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരു വിവരങ്ങള്‍ ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ക്ക് നല്‍കണമെന്നും കോടതി വ്യക്തമാക്കി.
















