തിരുവനന്തപുരം: അമിത ചെലവുകള്‍ ആവശ്യമില്ലാത്ത കൃഷിരീതിയാണ് സീറോ ബജറ്റ് നാച്ചുറല്‍ ഫാമിങ്ങെന്ന് ഈ സമ്പ്രദായത്തിന്റെ ഉപജ്ഞാതാവും പദ്മശ്രീ ജേതാവുമായ സുഭാഷ് പലേക്കര്‍.
കാര്‍ഷിക, കര്‍ഷകക്ഷേമ വകുപ്പ് സംഘടിപ്പിച്ച സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗ് ഏകദിന ശില്പശാലയില് മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കാര്‍ഷിക രംഗത്തിന്റെ ഭാവിക്ക് അനിവാര്യമാണ് ഈ കൃഷിരീതി. ഇതിലൂടെ കര്ഷകന് ലാഭം ഉറപ്പായിരിക്കും, പലേക്കര്‍ പറഞ്ഞു.
ശില്പശാലയും സംസ്ഥാനതല പദ്ധതി അവലോകനവും കൃഷി മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സുഭാഷ് പലേക്കറിന് വകുപ്പിന്റെ ഉപഹാരം മന്ത്രി സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: