തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ പുനപ്പരിശോധന ഹര്‍ജിയില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാനുള്ള സുപ്രീംകോടതിയുടെ തീരുമാനം അംഗീകരിക്കുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
വിഷയത്തില്‍ കൂട്ടായിട്ടുള്ള ആലോചനകള്‍ നടത്തേണ്ടതായിട്ടുണ്ട്. മുഖ്യമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി വിധി അംഗീകരിക്കുന്നു. സുപ്രീംകോടതി എന്താണ് പറഞ്ഞിരിക്കുന്നത് അതാണ് സര്‍ക്കാരിന്റെയും നിലപാട്. ഗവണ്‍മെന്റ് പറഞ്ഞതില്‍ നിന്ന് മാറുന്നില്ലെന്നും കടകംപള്ളി പറഞ്ഞു.















