ന്യൂദല്‍ഹി: നോട്ട് അസാധുവാക്കലിന്റെ രണ്ടാം വാര്‍ഷികത്തില്‍ കോണ്‍ഗ്രസ്സിനോട് പത്ത് ചോദ്യങ്ങളുമായി ബിജെപി. നോട്ട് അസാധുവാക്കിയ നടപടി പരാജയമാണെന്ന ആരോപണത്തിന് കോണ്‍ഗ്രസ്സിന് വികസന വിരുദ്ധ മനോഭാവമാണെന്ന് ബിജെപി തിരിച്ചടിച്ചു. അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ സ്വീകരിച്ച ഒരു നടപടിയെങ്കിലും ചൂണ്ടിക്കാട്ടാന്‍ ട്വിറ്ററിലൂടെ ബിജെപി കോണ്‍ഗ്രസ്സിനെ വെല്ലുവിളിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ നയങ്ങള്‍ക്കെതിരെയെല്ലാം എന്തിനാണ് കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നതെന്ന് ബിജെപി ചോദിച്ചു. കോണ്‍ഗ്രസ് എന്താണ് ഭയക്കുന്നത്. എവിടെയൊക്കെ കള്ളപ്പണമുണ്ടോ അവിടെയെല്ലാം കോണ്‍ഗ്രസ്സും ഉണ്ട്. വിദേശ അക്കൗണ്ട്, ഭൂമി ഇടപാട്, പണക്കൈമാറ്റം എന്നിവയില്‍ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ള മുന്‍ ധനമന്ത്രി നയപരമായ വിഷയങ്ങളില്‍ സംസാരിക്കുന്നതില്‍ എന്ത് ധാര്‍മികതയാണുള്ളതെന്ന് പി. ചിദംബരത്തെ ഉദ്ദേശിച്ച് ബിജെപി ചോദിച്ചു.
കോണ്‍ഗ്രസ് നേതാവായ ആനന്ദ് ശര്‍മ പാര്‍ലമെന്റില്‍ നോട്ട് റദ്ദാക്കലിനെ എതിര്‍ത്ത് സംസാരിച്ചിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് നികുതി അടയ്‌ക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായി. ഇതുകൊണ്ടാണോ കോണ്‍ഗ്രസ് എതിര്‍പ്പുന്നയിക്കുന്നത്. ആഭ്യന്തര മൊത്ത വരുമാനം ഉയരുന്നതും വ്യവസായം എളുപ്പമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്നേറിയതും പാര്‍ട്ടിക്ക് കാണാനാകുന്നില്ലെ. ഇന്ത്യയുടെ സാമ്പത്തിക ശക്തി വര്‍ദ്ധിക്കുന്നത് ലോകം അംഗീകരിക്കുമ്പോള്‍ എന്തിനാണ് കോണ്‍ഗ്രസ് രാജ്യത്തെ അപമാനിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന നിലപാടെടുക്കുന്നത്. അദ്ദേഹം ചോദിച്ചു.
















