തിരുവനന്തപുരം: ശബരിമലയിലെ വിശ്വാസം സംരക്ഷിക്കണമെന്ന് ശ്രീഎം. എഴുപതാം ജന്മദിനത്തോടനുബന്ധിച്ച് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുയായിരുന്നു അദ്ദേഹം.
സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇത്ര തിടുക്കം കാട്ടേണ്ടതില്ലായിരുന്നു. വിശ്വാസത്തില്‍ തീരുമാനം കൈക്കൊള്ളേണ്ടത് വിശ്വാസികള്‍ തന്നെയാണ്. വിഷയം ഇത്രമേല്‍ കലുഷിതമായതിനാല്‍ ഒരു സമവായ ചര്‍ച്ചയാണ് ഇനി വേണ്ടത്. സുപ്രീംകോടതി വിധി ആലോചിച്ച് നടപ്പാക്കിയാല്‍ മതിയായിരുന്നുവെന്നും ശ്രീഎം പറഞ്ഞു.
ഭൂരിഭാഗം വരുന്ന വിശ്വാസികളെ സന്തോഷത്തോടെ നിര്‍ത്തേണ്ടത് മുഖ്യമന്ത്രിയുടെ കടമയാണ്. കലുഷിതമായ നിരവധി പ്രശ്‌നങ്ങള്‍ സമവായ ചര്‍ച്ചയിലൂടെ പരിഹരിച്ചിട്ടുണ്ട്. ശബരിമല വിഷയത്തിലും ഇതിനായി ശ്രമിക്കുമെന്നും ശ്രീഎം പറഞ്ഞു.
















