പാനൂര്‍: ചെണ്ടയാട് ഗുരുദേവ വിലാസം യുപി സ്കൂളിന് സമീപത്തെ കുനിയില്‍ നാണു മാസ്റ്ററുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ അക്രമിസംഘം കഴിഞ്ഞ ദിവസം രാത്രി രാത്രി അടിച്ച് തകര്‍ത്തു. നാണു മാസ്റ്ററുടെ മകന് നിധുന് മാസ്റ്റര്‍ ബിജെപി അനുഭാവിയാണ്. ആര്‍എസ്എസ് നിരോധിത മേഖല എന്നെഴുതി ചെണ്ടയാട് പ്രദേശത്ത് സംഘര്‍ഷത്തിനു സിപിഎം ശ്രമിച്ചിരുന്നു. പോലീസില്‍ പരാതി നല്‍കിയതോടെ വൈദ്യുതി തൂണില്‍ എഴുതിയത് മായ്ക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അക്രമത്തിനു പിന്നില്‍.
ബിജെപി കൂത്തുപറമ്പ് മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ.ധനഞ്ജയന്, സി.പി.രാജീവന് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. അക്രമികളായ സിപിഎം സംഘം നാട്ടില്‍ അശാന്തി പരത്താനുളള പുറപ്പാടിലാണെന്നും സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും കെ.കെ.ധനഞ്ജയന് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പോലീസ് തയ്യാറായാല്‍ മാത്രമെ അക്രമം അവസാനിപ്പിക്കാന്‍ സാധിക്കുകയുള്ളൂവെന്നും അക്രമികളെ ഉടന്‍ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: