കോഴിക്കോട്: കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു. ഫാര്‍മസിസ്റ്റ് ആയ രമ്യ (36), ഇവരുടെ മകന്‍ ശിവനന്ദന്‍ (7) എന്നിവരാണ് മരിച്ചത്.
തോട്ടത്താംകണ്ടി ഭാഗത്താണ് രമ്യയും കുഞ്ഞും ഒഴുക്കില്‍പ്പെട്ടത്.തുണിയലക്കാന്‍ വേണ്ടി പുഴയിലേക്ക് പോയതാണ് രമ്യ.ഇതിനിടെ,ഒപ്പമുണ്ടായിരുന്ന മകന്‍ കാല്‍വഴുതി പുഴയിലേക്ക് വീണു.
കുഞ്ഞിനെ രക്ഷിക്കാനുളള ശ്രമത്തിനിടെ രണ്ടു പേരും ഒഴുക്കില്‍ പെടുകയായിരുന്നു എന്നാണ് വിവരം. രമ്യയെ നാട്ടുകാര്‍ ചേര്‍ന്ന് കരയ്‌ക്കെത്തിച്ച് കുറ്റ്യാടി ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാല്‍ താലൂക്ക് ആശുപത്രിയില്‍ എത്തും മുമ്പേ മരിച്ചു.
മകന്റെ മൃതദേഹം പിന്നീടുളള തെരച്ചിലിലാണ് കണ്ടെത്തിയത്.
















