കണ്ണൂര്‍: ദേശീയ ആയുര്‍വേദ ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ മന്ത്രി കെ.കെ.ശൈലജ നിര്‍വ്വഹിച്ചു. ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷനല്‍ ആയുഷ് മിഷന്റെയും നേതൃത്വത്തിലുള്ള ജ്യോതിര്‍ഗമയ, കന്യാജ്യോതി, വര്‍ണ്യം, അമൃതകിരണം, ബസ്തി, ആരണ്യകിരണം എന്നീ ആറ് പുതിയ പദ്ധതികളുടെ ഉദ്ഘാടനവും ആരോഗ്യമന്ത്രി നിര്‍വഹിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പിലാക്കുന്ന രാരീരം പദ്ധതിയുടെ കൈപ്പുസ്തകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.സി. മോഹനന് നല്കി മന്ത്രി പ്രകാശനം ചെയ്തു. ആയുര്‍വേദ ചികിത്സക്ക് നല്കിയ സംഭാവനകള്‍ പരിഗണിച്ച് നല്കുന്ന ശ്രേഷ്ഠ വൈദ്യ പുരസ്കാരം ഡോ ഇടൂഴി ഭവദാസന്‍ നമ്പൂതിരി, ഡോ.യു.കെ.പവിത്രന്, ഡോ.കെ.പി.ശ്രീനിവാസന്, ഡോ.കെ.കെ.സാവിത്രി, ഡോ.ഒ.കെ.നാരായണന് എന്നിവര്‍ മന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങി.
മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ കോര്പറേഷന് മേയര്‍ ഇ.പി.ലത മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്മാന് കെ.പി.ജയബാലന്‍, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ. അനിത ജേക്കബ്, ഔഷധി മാനേജിംഗ് ഡയറക്ടര്‍ കെ.വി.ഉത്തമന്, നാഷനല്‍ ആയുഷ് മിഷന് (ഐഎസ്എം) സംസ്ഥാന പ്രോഗ്രാം മാനേജര്‍ ഡോ.എം.സുഭാഷ്, നാഷനല്‍ ആയുഷ് മിഷന് (ഹോമിയോ) സംസ്ഥാന പ്രോഗ്രാം മാനേജര്‍ ഡോ.ജയനാരായണന്‍, തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: