പയ്യന്നൂര്‍: കോക്കാട് ശ്രി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ നാട്ടെഴുന്നള്ളത്ത് കൂടിപ്പിരിയല്‍ ചടങ്ങോടെ സമാപിച്ചു. മുച്ചിലോട്ട് ഭഗവതി, കണ്ണങ്കാട്ട് ഭഗവതി, പുലിയൂര് കാളി, പുലിക്കണ്ഠന്‍ ദൈവം എന്നീ ദേവതകളുടെ പ്രതി പുരുഷന്മ്മാര് ആടയാഭരണങ്ങളും കാല്‍ചിലമ്പും അണിഞ്ഞ് തിരുവായുധവുമേന്തി നാടുവലംവെച്ച് അനുഗ്രഹം ചൊരിയുന്നതാണ് ചടങ്ങ്. വാല്യക്കാരുടെ ആര്‍പ്പുവിളികളോടെ ഭവനങ്ങള്‍ കയറി മഞ്ഞപ്രസാദം നല്കി മൊഴിപറഞ്ഞ് ഗുണപ്പാട് വരുത്തിയുള്ള നാട്ടെഴുന്നള്ളത്ത്. കൊവ്വല്‍, ചെറുതാഴം കുളപ്രം, പെരിയാട്ട്, പുത്തൂര്‍, മണ്ടൂര്‍, കോക്കാട് എന്നീ ദേശങ്ങളിലെ തറവാടുകളിലൂടെ എഴുന്നള്ളത്ത് പൂര്‍ത്തിയാക്കി ഭണ്ഡാരപ്പുരയില്‍ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: