പയ്യന്നൂര്‍: സഹസ്രാബ്ധങ്ങളായി ലോകത്ത് നിലനിന്നുവരുന്ന സനാതന ധര്മ്മവിശ്വാസങ്ങളേയും ആചാരങ്ങളേയും തകര്‍ക്കുന്നതിനായി കച്ചകെട്ടിയിറങ്ങിയിരിക്കുന്ന പുരോഗമന വേതാളങ്ങളെ പ്രതിരോധിക്കുന്നതിനും ആ മഹത്തായ പൈതൃകസമ്പത്തുക്കളെ സംരക്ഷിച്ച് വരും തലമുറയിലേക്ക് പകര്‍ന്നു കൊടുക്കന്നതിനുമായി സംഘടിപ്പിക്കപ്പെടുന്ന ശബരിമല സംരക്ഷണ രഥയാത്ര നവംബര്‍ 8 ന് കാസറഗോഡ് മധൂര്‍ ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കും. ഈ യാത്രക്ക് പയ്യന്നൂരില്‍ സ്വീകരണം നല്‍കുന്നതിനായി 201 അംഗ സ്വീകരണക്കമ്മിറ്റിയെ തെരഞ്ഞെടുത്തു.
പയ്യന്നൂര്‍ മാരാര്‍ജി മന്ദിരത്തില്‍ നടന്ന സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ ബിജെപി മേഖലാ വൈസ് പ്രസിഡന്റ് എ.പി.ഗംഗാധരന് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ്, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് വി.പി.ദാസന്, എസ്ജെഡി ജില്ലാ പ്രസിദ്ധന്റ് ജിജി തോമസ്, കേരള കോണ്‍: ജില്ലാ പ്രസിഡന്റ് പി.നിധീശന്‍, പി.പി.മോഹനന് മാസ്റ്റര്‍, ടി.രാമകൃഷ്ണന്, സി.കെ.രമേശന്, എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി എ.പി.ഗംഗാധരന് (ജനറല്‍ കണ്‍വീനര്‍) ടി.വി.ശ്രീകുമാര്‍ വി.വി.ഉണ്ണികൃഷ്ണന് (പ്രചരണം) ടി.രാമകൃഷ്ണന് (പ്രോഗ്രാം) സി.കെ.രമേശന് (ലൈറ്റ് ആന്റ് സൗണ്ട്) പി.കുമാരന്, പി.സുരേഷ്, പ്രകാശന് കോറോം (ഡക്കറേഷന്) എ.കെ.രാജഗോപാലന്‍, കെ.തമ്പാന് (താമസം) നാരായണന് കരിപ്പത്ത്, എം.നാരായണന് (ഭക്ഷണം) എം.പി.രവീന്ദ്രന്, ടി.സി.വി.പ്രദീപന് (മീഡിയ) കെ.സുമേഷ്,, തമ്പാന് തവിടിശ്ശേരി (സോഷ്യല്‍ മീഡിയ) ഗംഗന് കാളീശ്വരം, വി.ആര് സുനില്‍, അഡ്വ:സുധീഷ് (സ്വീകരണം) എം.കെ.മുരളി (ലീഡര്‍ ഇന്‍ ചാര്‍ജ്) പ്രകാശന് വെള്ളൂര്‍ മധു കവ്വായി (ഇരുചക്രവാഹനങ്ങള്‍). 201 അംഗ സ്വീകരണക്കമ്മിറ്റിയുടെ ചെയര്‍മാനായി പി.പി.മോഹനന് മാസ്റ്ററേയും വൈസ് ചെയര്മാന്മാരായി ജിജി തോമസ്, നിധീശന്‍.പി, എന്‍ആര്‍ ഗോപിനാഥന് എന്നിവരേയും തെരഞ്ഞെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: