നിലക്കല്‍: നിലക്കലില്‍ ബിജെപി നേതാക്കളെ പോലീസ് തടഞ്ഞു. പമ്പയിലേക്ക് പോകാനെത്തിയവരെയാണ് പോലീസ് തടഞ്ഞത്. വാഹനങ്ങള്‍ കടത്തി വിടുന്നത് സംബന്ധിച്ചാണ് തര്‍ക്കമുണ്ടായത്.
ഇതേതുടര്‍ന്ന് ബിജെപി നേതാക്കളും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. നിലക്കലില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ പോകാമെന്ന ധാരണയില്‍ ഇരു കൂട്ടരും തമ്മിലുള്ള തര്‍ക്കം അവസാനിച്ചു.
















