കരിവെള്ളൂര്‍: പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്ററി വിഭാഗം നാഷണല്‍ സര്‍വ്വീസ് സ്കീം (എന്‍എസ്എസ്) കോഴിക്കോട് മേഖല പ്രോഗ്രാം കണ്‍വീനറായി മണക്കടവ് ശ്രീപുരം ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ ചരിത്രാധ്യാപകന്‍ മനോജ് കുമാര്‍ കണിച്ചുകുളങ്ങരക്ക് നിയമനം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ അഞ്ഞൂറ് എന്‍എസ്എസ് യൂനിറ്റുകളുടെ പ്രവര്‍ത്തനങ്ങളെ എകോപ്പിക്കുന്ന ചുമതലയാണിത്.
പിലിക്കോട് ഗവ:ഹയര്‍ സെക്കന്ററി സ്കൂളില്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫിസറായിയിരുന്ന സമയത്ത് സംസ്ഥാനത്തെ മികച്ച പോഗ്രാം ഓഫീസര്‍ക്കുള്ള അവാര്‍ഡ്, 2017 ലെ സംസ്ഥാനത്തെ മികച്ച ഹയര്‍ സെക്കന്ററി അധ്യാപകനുള്ള അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. .2011 തൊട്ട് 2014 വരെ കാസര്‍ഗോഡ് ജില്ലാ എന്‍എസ്എസ് കണ്‍വീനറായും 2014 മുതല്‍ 2018 വരെ എന്എസ്പിഎസി അംഗമായും പ്രവര്‍ത്തിച്ചു, പിലിക്കോട് സ്കൂളിലെ ഭൂമിത്രസേന യുടെ ഫാക്വല്‍റ്റി ഇന്‍ ചാര്‍ജ്ജായിരുന്നു.
ഭാര്യ സുധര്‍മ്മ ഓലാട്ട് കെകെഎന്‍എം, എയുപിഎസ് സ്കൂള്‍ ജീവനക്കാരിയാണ്. മക്കള്‍: നേഹ, തീര്‍ത്ഥപാദ്, കരിവെള്ളൂര്‍ കിഴക്കെ ആണൂര്‍ സ്വദേശിയാണ് മനോജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: