ന്യൂമാഹി: ന്യൂമാഹി പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡ് ചവോക്കുന്നില്‍ 29ന് ഉപതെരഞ്ഞെടുപ്പ് നടക്കും. വാര്‍ഡംഗമായിരുന്ന എ.പി.സമീര്‍ മരിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ്. 5 മുതല്‍ 12 വരെയുള്ള തീയ്യതികളില്‍ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണവും 13ന് സൂക്ഷ്മപരിശോധനയും 15 ന് പത്രിക പിന്‍വലിക്കലുമാണ്. മുസ്ലീം ലീഗിലെ സമീര്‍ 12 വോട്ടിനാണ് ഇടത് മുന്നണിയിലെ തയ്യില്‍ രാഘവനെ (സിപിഐ) തോല്‍പ്പിച്ചത്. നിലവില്‍ 865 വോട്ടര്‍മാരാണുള്ളത്. നൂറോളം പുതിയ വോട്ടര്‍മാരുണ്ട്. പുതിയ വോട്ടര്‍മാരുടെ ഹിയറിങ്ങ് 9 ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: