മയ്യില്‍: ദേശീയ ജനാധിപത്യ സഖ്യം നേതൃത്വത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ളയും ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയും നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്രയ്ക്ക് എട്ടിന് കണ്ണൂര്‍ ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ പയ്യന്നൂരില്‍ നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ മയ്യില്‍ പഞ്ചായത്തില്‍ നിന്നും ഇരുന്നൂറ് പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു. മയ്യില്‍ അശ്വിനി സാംസ്ക്കാരികവേദി കാര്യാലയത്തില്‍ നടന്ന പ്രവര്‍ത്തകയോഗം എം.ഭുവനേഷ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ ബിജെപി തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ടി.ടി.സോമന് ഉദഘാടനം ചെയ്തു. മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.ജയചന്ദ്രന്, സി.കെ.ശ്രീധരന്, ടി.സി.മോഹനന്, എ.കെ.ദിവാകരന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: