പത്തനംതിട്ട : ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തരെ പലയിടങ്ങളില്‍ പോലീസ് തടയുന്നു.എരുമേലി,പത്തനംതിട്ട,വടശ്ശേരിക്കര,നിലയ്‌ക്കല്‍ എന്നീ ഭാഗങ്ങളിലാണ് ഭക്തരെ തടഞ്ഞിരിക്കുന്നത്.
കഴിഞ്ഞ ദിവസം മുതല്‍ ദര്‍ശനം നടത്താന്‍ കാത്ത് നിന്നവരാണ് പല സ്ഥലത്തായി കുടുങ്ങിക്കിടക്കുന്നത്.രാവിലെ ആറുമണിയോടെ കയറ്റിവിടുമെന്നാണ് ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് നിലപാട് മാറ്റുകയായിരുന്നു.
നിരവധി പേരാണ് വാഹനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്.കെ എസ് ആര്‍ ടി സി ബസുകളെയെങ്കിലും കടത്തിവിടണമെന്ന ആവശ്യം പോലും പരിഗണിക്കാതെയാണ് പൊലീസ് നിലപാടെടുത്തിരിക്കുന്നത്.
എരുമേലി എം ഇ എസ് കോളേജിന്റെ മുന്നില്‍ വച്ച് അയ്യപ്പഭക്തരുടെ വാഹനം പൊലീസ് തടഞ്ഞിരുന്നു.ഇതില്‍ പ്രതിഷേധിച്ച് വാഹനം വഴിയില്‍ ഉപേക്ഷിച്ച് എരുമേലിയില്‍ നിന്നും നടന്നു പോവാന്‍ തയ്യാറായ അയ്യപ്പന്‍മാരെ പൊലീസ് വീണ്ടും ബലപ്രയോഗത്തിലൂടെ തടഞ്ഞതും കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
















