അരന്‍പൂര്: ഛത്തീസ്‌ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ മൂന്നു മരണം. രണ്ട് സൈനികരും ദൂരദര്‍ശന്‍ ക്യാമറാമാനുമാണ് മരിച്ചത്. ദന്തേവാഡ ജില്ലയിലെ അരന്‍പൂരിലാണ് ആക്രമണം നടന്നത്.
ഛത്തീസ്ഗഡിലെ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനായി ദന്തേവാഡ ജില്ലയിലെ ആരന്‍പൂരില്‍ എത്തിയപ്പോഴായിരുന്നു മാദ്ധ്യമ സംഘത്തിനു നേരെ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയത്.
മൂന്ന് ദിവസം മുമ്പ് ബിജാപൂരില്‍ നാല് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു.
















