Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൂടുതല്‍ ഭക്തരെ വേട്ടയാടാനുറച്ച് പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2018, 09:50 pm IST
in Kerala

പത്തനംതിട്ട: ശബരിമലയിലെ ആചാരലംഘനത്തിനെതിരെ നാമജപയജ്ഞം നടത്തിയ കൂടുതല്‍ ഭക്തരെ വേട്ടയാടാനുറച്ച് പോലീസ്. ഇനിയും അറസ്റ്റ് ചെയ്യാനുള്ള 210 ഭക്തരുടെ ചിത്രങ്ങളടങ്ങിയ രണ്ടാമത്തെ ആല്‍ബം പത്തനംതിട്ട പോലീസ് പുറത്തിറക്കി.

17ന് നിലയ്‌ക്കലിലുണ്ടായ പോലീസ് നടപടിക്കിടെ ചിത്രീകരിച്ച വീഡിയോയില്‍ നിന്നുമാണ് കൂടുതല്‍ പേരുടെ ചിത്രങ്ങള്‍ അടങ്ങിയ ആല്‍ബം തയ്യാറാക്കിയത്.  23ന് പുറത്തിറക്കിയ ആദ്യ ആല്‍ബത്തിലും 210 പേരുണ്ടായിരുന്നു. നിലയ്‌ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള ഭക്തരുടെ ചിത്രങ്ങളാണ് പുതിയ ആല്‍ബത്തില്‍. ഇത് എല്ലാ ജില്ലകളിലെയും പോലീസ് മേധാവിമാര്‍ക്ക് കൈമാറിയതായി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ടി.നാരായണന്‍ പറഞ്ഞു. ആക്ഷേപങ്ങള്‍ ഒഴിവാക്കാന്‍ അതീവ രഹസ്യമായാണ് ആല്‍ബം തയ്യാറാക്കിയതെന്നാണ് വാദം.

എന്നാല്‍ ഇന്നലെ വൈകുന്നേരത്തോടെ സമൂഹ മാധ്യമങ്ങളിലും, ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഫോട്ടോകള്‍ പ്രചരിക്കുകയും ചെയ്തു. മുമ്പ് തയ്യാറാക്കിയ ആല്‍ബവും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നിലയ്‌ക്കലില്‍ അക്രമത്തിന് തുടക്കമിട്ടത് പോലീസ് ആണെന്ന ഭക്തരുടെ ആക്ഷേപം നിലനില്‍ക്കെ ആല്‍ബത്തില്‍ മഫ്തിയിലുള്ള സിവില്‍ പൊലീസ് ഓഫീസറുടെ ചിത്രം ഉള്‍പ്പെട്ടത് ആഭ്യന്തര വകുപ്പിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതേതുടര്‍ന്ന് കരുതലോടെയാണ് രണ്ടാമത്തെ ആല്‍ബം തയ്യാറാക്കിയത്.

ആദ്യത്തെ ആല്‍ബം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത് വകുപ്പിനുള്ളില്‍ നിന്നുതന്നെയാണെന്ന് ആക്ഷേപം നിലനില്‍ക്കെയാണ് രണ്ടാമത്തേതും പുറത്തായത്. ഇത് സേനയ്‌ക്കുള്ളില്‍ തന്നെ അയ്യപ്പ ഭക്തരെ വേട്ടയാടുന്നതിനെതിരെ വികാരം ശക്തമാണെന്ന് വെളിവാക്കുന്നു. രണ്ടാമത്തെ ആല്‍ബം പുറത്തുപോവാതിരിക്കാന്‍ പോലീസ് അതീവ ജാഗ്രത പുലര്‍ത്തിയെങ്കിലും ഫലമുണ്ടായില്ല.  ഇതിനിടെ, നിലയ്‌ക്കല്‍ സംഭവുമായി ബന്ധപ്പെട്ട ഞായറാഴ്ച ഒരാള്‍ കൂടി റിമാന്‍ഡിലായി. മാവേലിക്കര തെക്കേമുറിയില്‍ ശ്രീകൃഷ്ണ ഭവനത്തില്‍ അനീഷിനെ (23)യാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഇതോടെ നിലയ്‌ക്കലിലെ ആക്രമണ സംഭവങ്ങളില്‍ പത്തനംതിട്ട ജില്ലയില്‍ റിമാന്‍ഡിലായവരുടെ എണ്ണം 22ആയി.

പി.എ വേണുനാഥ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

World

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

Varadyam

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

Gulf

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

Varadyam

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

പുതിയ വാര്‍ത്തകള്‍

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ഇത്തരം പ്രഭാത ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാതെ ഇരിക്കാൻ സഹായിക്കും, എല്ലുകളുടെ ബലത്തിനും നന്ന്

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.