ദോഹ: പരസ്പര സഹകരണം ശക്തമാക്കാന്‍ ഇന്ത്യയും ഖത്തറും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി രണ്ടു രാജ്യങ്ങളും ചേര്‍ന്ന് ഒരു കമ്മീഷന് രൂപീകരിക്കും. വിദേശകാര്യമന്ത്രി സുഷമസ്വരാജിന്റെ ഖത്തര്‍ സന്ദര്‍ശനത്തില്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മൊഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന് അല്‍ താനിയുമായി നടന്ന ചര്‍ച്ചയിലാണ് തീരുമാനമായത്.
സംയുക്ത കമ്മീഷന് രൂപീകരിക്കുന്നതു സംബന്ധിച്ച് സംയുക്തപ്രസ്താവനയും പുറപ്പെടുവിച്ചിട്ടുണ്ട്. സാമ്പത്തിക. വാണിജ്യ, സാംസ്ക്കാരിക, ശാസ്ത്ര സാങ്കേതിക, വിദ്യാഭ്യാസ രംഗങ്ങളിലെ സഹകരണം ശക്തമാക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം. രണ്ടു രാജ്യങ്ങള്‍ക്കും സൗകര്യപ്രദമായ സ്ഥലങ്ങളില്‍, ഇടവേളകളില്‍ കമ്മീഷന് സമ്മേളനങ്ങള്‍ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: