Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുരുദേവന്റെ നേതൃത്വം ഹിന്ദുസമൂഹത്തെ സുരക്ഷിതമാക്കി: അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2018, 10:38 pm IST
in Kerala

ശിവഗിരി: ഹിന്ദു സംസ്‌കാരത്തെയും പരമ്പരാഗത വിശ്വാസങ്ങളെയും പുനരുജ്ജീവിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീനാരായണഗുരു നേതൃത്വം നല്‍കിയതിന്റെ ഫലമായാണ് ഇന്ന് ഹിന്ദുസമൂഹം സുരക്ഷിതമായിരിക്കുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ശിവഗിരിമഠത്തില്‍ ശ്രീനാരായണ ഗുരുദേവ മഹാസമാധി നവതി മഹാമണ്ഡല പൂജാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

വിദ്യാഭ്യാസത്തിലൂടെ വളരാനും സംഘടനയിലൂടെ ശക്തരാകാനും വ്യവസായത്തിലൂടെ സമൃദ്ധരാകാനുമുള്ള ഉപദേശങ്ങള്‍ ഗുരു സമൂഹത്തിന് നല്‍കി. ഉപനിഷത്തുകളുടെ സന്ദേശം ഏറ്റവും ലളിതമായി സമൂഹത്തിന്റെ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കാന്‍ അദ്ദേഹത്തിനായി.  സംസ്‌കൃതവും മലയാളവും പ്രചരിപ്പിക്കാനും ഗുരു നേതൃത്വം നല്‍കി. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ഒരു സമൂഹത്തില്‍ ജനിച്ച വ്യക്തിയായിട്ടുകൂടി ശ്രീനാരായണഗുരു മതപരിവര്‍ത്തനത്തിനെതിരെ ശക്തമായ സന്ദേശമാണ് നല്‍കിയത്, അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തില്‍, ഗുരുവില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന എസ്എന്‍ഡിപിയുടെയും ശിവഗിരി മഠത്തിന്റെയും സംഭാവന വളരെ വലുതാണ്. കേരളത്തിന്റെ സമ്പൂര്‍ണ സാക്ഷരതാ നേട്ടത്തിലും ഗുരുദേവന്റെ സംഭാവനകള്‍ വിസ്മരിക്കാനാകില്ല. പലതരത്തിലുള്ള മഹാത്മാക്കളെ കണ്ടിട്ടുണ്ടെങ്കിലും ശ്രീനാരായണഗുരുവിനെപ്പോലെ ഉന്നതനായ ഒരു സന്യാസിവര്യനെ താന്‍ കണ്ടിട്ടില്ലെന്നായിരുന്നു രവീന്ദ്രനാഥ ടാഗോര്‍ പറഞ്ഞതെന്നും അമിത് ഷാ ഓര്‍മിപ്പിച്ചു.

ശ്രീനാരായണ ഗുരുദേവനുമായി ബന്ധപ്പെട്ട സ്ഥലങ്ങളെ ഉള്‍പ്പെടുത്തി ടൂറിസം സര്‍ക്യൂട്ടിനായി 70 കോടിയുടെ കേന്ദ്ര സഹായം പ്രഖ്യാപിച്ച ഉത്തരവ് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം കൈമാറി. വര്‍ക്കല റെയില്‍വേ സ്റ്റേഷനെ ആധുനികവത്കരിക്കാന്‍ 20 കോടി രൂപ അനുവദിക്കുമെന്ന് അമിത് ഷായും പ്രസംഗത്തിനിടെ അറിയിച്ചു. 

മഠം പ്രസിഡന്റ് വിശുദ്ധാനന്ദ സ്വാമി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി സാന്ദ്രാനന്ദ സ്വാമി, ട്രഷറര്‍ ശാരദാനന്ദ സ്വാമി, ശിവസ്വരൂപാനന്ദ സ്വാമി, വിശാലാനന്ദ സ്വാമി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള, വി. മുരളീധരന്‍ എംപി, അഡ്വ. രാജന്‍ ബാബു, ദീപു രവി തുടങ്ങിയവര്‍ പങ്കെടുത്തു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

Kerala

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

Varadyam

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു
Kerala

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

Varadyam

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

പുതിയ വാര്‍ത്തകള്‍

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.