Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമലയില്‍ ആചാരലംഘനം നടന്നാല്‍ കേരളം നിശ്ചലമാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2018, 02:04 pm IST
inKerala

തലശ്ശേരി: ഭരണകൂടത്തിന്റെ മര്‍ക്കടമുഷ്ടി ഉപയോഗിച്ച് ശബരിമല പതിനെട്ടാംപടിയില്‍ ആചാരലംഘനം നടത്തിയാല്‍ ആ നിമിഷം കേരളം നിശ്ചലമാകുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് കെ.പി.ശശികല ടീച്ചര്‍ സംസ്ഥാന സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കി. തലശ്ശേരി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ശബരിമല കര്‍മ്മസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ധര്‍മ്മ സംരക്ഷണ സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.

ശാന്തിയുടെ കേന്ദ്രമായ ശബരിമലയില്‍ അശാന്തി സൃഷ്ടിക്കാനായി കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. എന്ത് വില കൊടുത്തും ശബരിമലയില്‍ യുവതികളെ കയറ്റുമെന്നാണ് പിണറായി പറയുന്നത്. നമ്മുടെ രക്തവും ജീവനുമാണ് വിലയായി മുഖ്യമന്ത്രി ലക്ഷ്യമിടുന്നത്.

പോലീസും സിപിഎമ്മുകാരുമാണ് നിലയ്‌ക്കലില്‍ കലാപം സൃഷ്ടിച്ചത്. അതിന് ഏറ്റവും വലിയ തെളിവാണ് പോലീസ് പുറത്ത് വിട്ട ലിസ്റ്റിലെ 167-ാം പ്രതിയായ പോലിസ് ഡ്രൈവര്‍. ആചാരം അനുഷ്ഠിക്കേണ്ടതും അനാചാരം മാറ്റേണ്ടതും ദുരാചാരം ഉപേക്ഷിക്കേണ്ടതുമാണ്. 

10 ന് താഴെയും 50 ന് മുകളിലുമുള്ള  പ്രായമുള്ള   മുഴുവന്‍ ഭക്തന്മാരായ സ്ത്രീകള്‍ക്കും ഒന്നിച്ച് പമ്പയില്‍ സ്‌നാനം ചെയ്യുന്നതിനും മലകയറുന്നതിനും പടി ചവിട്ടുന്നതിനും ദര്‍ശനം നടത്തുന്നതിനും ഇതുവരെ ഒരു വിവേചനവും ഉണ്ടായിട്ടില്ല. വൈവിധ്യങ്ങളുടെ കലവറയാണ് കേരളത്തിലെ ക്ഷേത്രങ്ങള്‍. പ്രതിഷ്ഠ നടത്തിയയാളാണ് ആ ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ നിശ്ചയിക്കുന്നത്. അല്ലാതെ രണ്ട് വര്‍ഷമോ 5 വര്‍ഷമോ മന്ത്രിമാരായി വരുന്നവരല്ല. മന്ത്രിമാര്‍ മാറുമ്പോള്‍ മാറ്റാനുള്ളതല്ല ആചാരാനുഷ്ഠാനങ്ങള്‍. 

നാട്ടില്‍ ഒരു ക്ഷേത്രത്തിലും യുവതികളായ സ്ത്രീകളോട് ആരും ആര്‍ത്തവത്തെക്കുറിച്ച് അന്വേഷിക്കാറില്ല. സ്വയം മാറി നിന്നുകൊണ്ട് ആചാരം അനുഷ്ഠിയ്‌ക്കുകയാണ് ചെയ്യുന്നത്. ആര്‍എസ്എസാണ് കേസ് കൊടുത്തതെന്നാണ് ഇവര്‍ പറയുന്നത്. അങ്ങിനെയാണെങ്കില്‍ ഇവര്‍ ആ വിധിയെ അംഗീകരിക്കുമായിരുന്നോ.

യുവതികളെ ശബരിമലയില്‍ കയറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇതുവരെ എസ്എഫ്‌ഐയോ ഡിവൈഎഫ്‌ഐയോ സമരം ചെയ്തിട്ടുണ്ടോ. ശബരിമല ദര്‍ശനത്തിനെന്ന പേരില്‍ വിഐപി പരിഗണയില്‍ പോലീസ് എഴുന്നള്ളിച്ചവരുടെ ജീവിത പാശ്ചാത്തലമെന്താണ്. സുപ്രീം കോടതിയില്‍ കേസ് കൊടുത്തവര്‍ പ്രതി ചേര്‍ത്തത് സര്‍ക്കാറിനെയാണ്. വാദിയുടെ ആവശ്യം പ്രതി അംഗീകരിച്ചാല്‍ പിന്നെ അവിടെ മൂന്നാം കക്ഷിയായി വരുന്നവര്‍ക്ക് എന്ത് പ്രസക്തിയാണുള്ളത്.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പച്ചക്കള്ളം പറഞ്ഞു പ്രചരിപ്പിക്കുകയാണ് സര്‍ക്കാര്‍. ഇതിനെ എന്ത് വില കൊടുത്തും ഭക്തജനങ്ങള്‍ നേരിടുക തന്നെ ചെയ്യുമെന്ന് ശശികല ടീച്ചര്‍ പറഞ്ഞു. ഈറനുടുത്ത് അമ്പലത്തില്‍ പോകുന്ന സ്ത്രീകളെ പരിഹസിച്ച പി.കെ.ശ്രീമതി ഉണങ്ങിയ വസ്ത്രം ധരിച്ചിട്ട്  പാര്‍ട്ടി ഓഫീസില്‍ എത്തിയാലുണ്ടാവുന്ന  അനുഭവം വെച്ചായിരിക്കും അങ്ങിനെ പറഞ്ഞിട്ടുണ്ടാവുകയെന്ന് ശശികല ടീച്ചര്‍ പരിഹസിച്ചു.

ആര്‍എസ്എസ് ജില്ലാ പ്രചാര്‍ പ്രമുഖ് അഡ്വ: ആര്‍ ജയപ്രകാശ് ആമുഖഭാഷണം നടത്തി. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ട് വി.മണിവര്‍ണന്‍ അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി പി.വി.ശ്യാം മോഹന്‍ സ്വാഗതവും കര്‍മ്മസമിതി കണ്‍വീനര്‍ ഇ.വത്സരാജ് നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.