കൊച്ചി: സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കുന്നത് പോലെതന്നെ കോടിക്കണക്കിന് വിശ്വാസികളുടെ താല്‍പര്യം സംരക്ഷിക്കാനും മുഖ്യമന്ത്രി തയ്യാറാകണമെന്ന് വിശ്വഹിന്ദു പരിഷത്ത്.
തന്റെ ഉദ്ദേശ്യം നടക്കാത്തതിലുള്ള മാനസിക സംഘര്‍ഷത്തില്‍ മുഖ്യമന്ത്രി വിശ്വാസി സമൂഹത്തിനെതിരെ യുദ്ധപ്രഖ്യാപനം നടത്തുകയാണെന്നും വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന പ്രചാര്‍പ്രമുഖ് എന്‍.ആര്‍. സുധാകരന്‍ പുറഞ്ഞു. ആചാരങ്ങള്‍ സംരക്ഷിക്കാനിറങ്ങുന്ന ഭക്തരെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുമെന്ന് പറയുന്നത് മുഖ്യമന്ത്രിയുടെ പദവിക്ക് ചേര്‍ന്നതല്ല.
രാജകുടുംബത്തെയും ഭക്തരെയും അധിക്ഷേപിക്കുന്ന പിണറായി മുഖ്യമന്ത്രിക്കസേരയില്‍ വേണോയെന്ന് തീരുമാനിക്കാന്‍ വിശ്വാസികളെ നിര്‍ബന്ധിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















