Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ദാര്‍ പട്ടേല്‍ പ്രതിമ അനാച്ഛാദനം 31 ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2018, 09:30 am IST
in Kerala

കൊച്ചി: ഗുജറാത്ത് സര്‍ക്കാര്‍ നിര്‍മിച്ച ലോകത്തെ ഏറ്റവും വലിയ, സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിന്റെ പ്രതിമ ഒക്ടോബര്‍ 31 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ‘സ്റ്റാച്യു ഓഫ് യൂണിറ്റി’ സ്വാതന്ത്ര്യ സമരഭടന്മാര്‍ക്കുള്ള ആദരവാണെന്നും ഇന്ത്യയുടെ ഏറ്റവും വലിയ ആകര്‍ഷണ കേന്ദ്രമായിരിക്കുമെന്നും ഗുജറാത്ത് സാമൂഹ്യക്ഷേമ മന്ത്രി വസന്‍ഭായി ആഹിര്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമായി ഇത് മാറും. ലോകോത്തര നിലവാരമുള്ള സര്‍ദാര്‍ പട്ടേല്‍ മ്യൂസിയവും സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കും. 

182 മീറ്റര്‍ ഉയരമുള്ള പ്രതിമ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് സമീപത്തെ സാധു ദ്വീപിലാണ് സ്ഥാപിച്ചിരിക്കുന്നത്. 2063 കോടിയാണ്  ചെലവ്.  നാല് വര്‍ഷം കൊണ്ടാണ്  നിര്‍മാണം പൂര്‍ത്തിയാക്കിയത്. സര്‍ദാര്‍ പട്ടേലിന്റെ രാജ്യസ്‌നേഹവും കൂറും ഐക്യത്തിന് വേണ്ടിയുള്ള സംഭാവനകളും ചിന്തകളും പ്രചരിപ്പിക്കുന്ന മ്യൂസിയം ഇന്ത്യയുടെ അഭിമാനമായി മാറും. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ രൂപീകരിച്ച സര്‍ദാര്‍ വല്ലഭ് ഭായി പട്ടേല്‍ രാഷ്‌ട്രീയ ഏക്താ ട്രസ്റ്റ് എന്ന സൊസൈറ്റിക്കായിരിക്കും ഇതിന്റെ മേല്‍നോട്ട ചുമതല.

പട്ടേല്‍ സ്മാരക പൂന്തോട്ടം, സാധു ദ്വീപും നര്‍മദാ നദിക്കരയുമായി ബന്ധപ്പെടുത്തുന്ന പാലം, മ്യൂസിയം, അഞ്ച് കിലോമീറ്റര്‍ നീളമുള്ള റോഡ്, ഭരണ നിര്‍വഹണ കേന്ദ്രം എന്നിവയെല്ലാം അടങ്ങുന്നതാണ് പട്ടേല്‍ സ്മാരകം. വിശാലമായ ഗ്യാലറിയും തയാറാക്കിയിട്ടുണ്ട്.

200 പേര്‍ക്ക് ഒരേ സമയം ഗ്യാലറിയില്‍ നിന്നും കാഴ്ചകള്‍ കാണാം. ഏറ്റവും മികച്ച അണ്ടര്‍ വാട്ടര്‍ അക്വേറിയം ഇവിടത്തെ പ്രധാന ആകര്‍ഷണമാണ്. ന്യൂയോര്‍ക്കിലെ സ്റ്റാച്യു ഓഫ് ലിബേര്‍ട്ടിയുടെ രണ്ടിരട്ടി വലിപ്പമാണ് പട്ടേല്‍ പ്രതിമയ്‌ക്കുള്ളത്. പ്രതിദിനം പതിനയ്യായിരം സന്ദര്‍ശകരെ ഉള്‍ക്കൊളളാന്‍ ഇതിനാകും. എഴുപതിനായിരം ടണ്‍ സിമന്റ്, 6000 ടണ്‍ സ്ട്രക്ച്ചര്‍ സ്റ്റീല്‍ എന്നിവയാണ് പ്രതിമാ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

 കേരളത്തിന്റെ കരകൗശല വസ്തുക്കള്‍ വിറ്റഴിക്കാനും കേരളത്തിന്റെ തനതായ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വിപണന സാധ്യത കണ്ടെത്താനും ആവശ്യമായ സഹായം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന മുഖ്യമന്ത്രിക്ക് ഗുജറാത്ത് മുഖ്യമന്ത്രി കത്തെഴുതിയതായും അദ്ദേഹം പറഞ്ഞു. കേരള ഹൗസ് സ്ഥാപിക്കാനും കേരളത്തിന് സാംസ്‌കാരിക, കലാ കേന്ദ്രം സ്ഥാപിക്കാനും ആവശ്യമെങ്കില്‍ സ്ഥലം അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മലയാളി ഐഎഎസ് ഉദ്യോഗസ്ഥനായ വിനോദ് റാവു, മലയാളി ഐപിഎസ് ഓഫീസര്‍ മനോജ് ശശിധര്‍, എംപി മാരായ ദീപ്സിങ് റാത്തോഡ്, പ്രഭാത് സിംഗ് ചൗഹാന്‍, എംഎല്‍എ മാരായ ശശികാന്ത് പന്ധ്യ, അരവിന്ദഭായി പട്ടേല്‍, രത്തന്‍സിംഗ് റാത്തോഡ്, നരേഷ്ഭായി പട്ടേല്‍ എന്നിവരും പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

India

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

Cricket

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

Kerala

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.