ആലപ്പുഴ: ശബരിമലയെ സംഘര്‍ഷഭൂമിയാക്കാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് അയ്യപ്പഭക്തര്‍ നാമജപയാത്ര നടത്തി.
സ്ത്രീകളടക്കം നൂറുകണക്കിന് ഭക്തര്‍ ഓരോ യാത്രയിലും അണിനിരന്നു. രാവി ലെ 10 മുതല്‍ 11 വരെ ഒരേ സമയമായിരുന്നു നാമജപയാത്ര നടത്തിയത്.




















