പത്തനംതിട്ട: നിലയ്‌ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് പി.എം. വേലായുധന്‍ അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു.
റാന്നി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ഷൈന്‍ ജി. കുറുപ്പ്, സെക്രട്ടറി ജി. അനില്‍കുമാര്‍, അയ്യപ്പ സേവാസമാജം റാന്നി താലൂക്ക് സെക്രട്ടറി പി.ജി. ശ്രീനിവാസ്, കര്‍ഷകമോര്‍ച്ച പത്തനംതിട്ട ജില്ലാ സെക്രട്ടറി ടി.എന്‍. ചന്ദ്രശേഖരന്‍ നായര്‍, കെ.ആര്‍. ശശികുമാര്‍, മനീഷ് പെരുനാട്, ടി.എം. മിഥുന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയോടെയാണ് ഇവര്‍ നിലയ്‌ക്കലില്‍ എത്തി പ്രതിഷേധിച്ചത്. അറസ്റ്റ് ചെയ്ത് നീക്കിയ നേതാക്കള്‍ അടക്കമുള്ളവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
















