കോഴിക്കോട്: ശബരിമലയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടാന്‍ ബിജെപി സംസ്ഥാന നേതൃത്വം ആവശ്യപ്പെടണമെന്ന് പറയുന്ന ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കേരളത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള.
ശബരിമല തീര്‍ത്ഥാടനം സംസ്ഥാന വിഷയമാണ്. നിയമസഭ വിളിച്ചു കൂട്ടി പ്രമേയത്തിലൂടെ ആവശ്യപ്പെടുകയോ മന്ത്രിസഭ ആവശ്യപ്പെടുകയോ ചെയ്യാതെ കേന്ദ്ര സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഇടപെടാനാവില്ല. ഏഴാം പട്ടികയില്‍ ഉള്‍പ്പെട്ടതാണ്ശബരിമല തീര്‍ത്ഥാടനം. കേന്ദ്ര സര്‍ക്കാരിന് ഭരണഘടനപരമായി നേരിട്ട് ഇടപെടാനാവില്ല. ഓ.രാജഗോപാല്‍ എംഎല്‍എ നിയമസഭ വിളിച്ചു കൂട്ടണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടു.
പാതി വഴിയില്‍ സമരം ഉപേക്ഷിച്ച കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെയാണ് തിരുത്തേണ്ടത്. പ്രത്യക്ഷ സമരം നടത്തിയവര്‍ അതില്‍ നിന്ന് പിന്തിരിഞ്ഞത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കണം. വിശ്വാസികളുടെ പക്ഷത്ത് നിന്ന് ബിജെപി സമരം ശക്തമാക്കും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















