Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിയുടെ വാശിയില്‍ സിപി‌എമ്മില്‍ അമര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2018, 04:22 am IST
in Kerala

തിരുവനന്തപുരം: ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശിയില്‍ പാര്‍ട്ടി അണികളും നേതാക്കളും കടുത്ത അമര്‍ഷത്തില്‍. മുഖ്യമന്ത്രിയുടെ ‘പ്രസ്റ്റീജ്’ പ്രശ്‌നം എല്ലാം കൈവിട്ടു പോകുന്ന അവസ്ഥയിലേക്ക് നീങ്ങുന്നുവെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. 

സംസ്ഥാനം കണ്ടിട്ടില്ലാത്ത തരത്തില്‍ പ്രതിഷേധം ഉടലെടുത്തിട്ടും നയം കൈക്കൊള്ളാതെ മുഖ്യമന്ത്രിയും ചില മന്ത്രിമാരും വെല്ലുവിളി ഉയര്‍ത്തുന്നത് പാര്‍ട്ടിപ്രവര്‍ത്തകരെ പ്രതിരോധത്തിലാക്കി. ജാതി മതഭേദമില്ലാതെ നാട്ടുകാരുടെ ചോദ്യങ്ങള്‍ക്ക് മറുപടിപറയാന്‍ കഴിയാതെ കുഴങ്ങുകയാണ് പ്രാദേശിക നേതൃത്വം.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ ഉത്തരം മുട്ടുന്നു. പാര്‍ട്ടി സെക്രട്ടറിക്ക് യാതൊരു വിലയും കല്‍പ്പിക്കാതെ മുന്നോട്ട് നീങ്ങുന്ന മുഖ്യമന്ത്രിക്കെതിരെ അണികളെ തിരിച്ചു വിടാനുള്ള അവസരവും കോടിയേരി ഉപയോഗിക്കുന്നുണ്ട്. അതിനാലാണ് രഹ്‌ന ഫാത്തിമയുമായി മലകയറിയതുമായി ബന്ധപ്പെട്ട് കടകംപള്ളിയുടെ അഭിപ്രായത്തെ തള്ളിപ്പറഞ്ഞ് കോടിയേരി എരിതീയില്‍ എണ്ണ ഒഴിച്ചത്. 

മുഖ്യമന്ത്രിയുടെ പിടിവാശി ഘടക കക്ഷികളിലും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സുപ്രീം കോടതി വിധി നടപ്പാക്കണം എന്ന് ആദ്യം പ്രതികരിച്ച സിപിഐ, വിഷയം കലുഷിതമായതോടെ മിതത്വം പാലിക്കുകയാണ്. മറ്റ് ഘടകകക്ഷികളും പരസ്യ പ്രതികരണത്തിന് തയാറായിട്ടില്ല. 

ശബരിമലയില്‍ സദാചാരബോധമില്ലാത്ത ആക്ടിവിസ്റ്റുകളോ ഇടത് തീവ്രവാദത്തില്‍പെട്ടവരോ കയറാന്‍ ഇടയുണ്ടെന്ന് നടതുറക്കുന്നതിന് തലേന്ന് കേന്ദ്ര ഇന്റലിജന്‍സ്  മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് കണക്കിലെടുക്കാതെയാണ് രഹ്‌നയെ മല ചവിട്ടിപ്പിച്ചത്. പോലീസ് സേനയില്‍ ഇത് കടുത്ത അമര്‍ഷത്തിന് ഇടയാക്കി. യുവതികളെ കയറ്റുന്നതിനോട് പോലീസിനും താല്‍പ്പര്യം കുറവാണ്. 

ശബരിമല സീസണില്‍ പല പോലീസ് ഉദ്യോഗസ്ഥരും ഡ്യൂട്ടി ചോദിച്ച് വാങ്ങിയാണ് പോകുന്നത്. അത്രയ്‌ക്ക് പവിത്രമായി ശബരിമലയെ ജീവനക്കാര്‍ കരുതുന്നു. ഇത് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ സേനയിലുള്ളവരും അമര്‍ഷത്തിലാണ്. സമൂഹ മാധ്യമങ്ങളില്‍ പോലീസിന് നാണക്കേടുണ്ടാക്കുന്ന പോസ്റ്റുകളാണ് വന്നു കൊണ്ടിരിക്കുന്നത്. നാറാണത്തു ഭ്രാന്തനെപ്പോലെ കല്ല് ഉരുട്ടി കയറ്റി തിരികെ ഇടുന്നതുപോലെ യുവതികളെ കയറ്റി ഇറക്കുന്നു എന്നാണ് അധിക്ഷേപം.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദ്മകുമാറിന്റെ നിലപാടിനെതിരെ ബോര്‍ഡ് അംഗം ശങ്കരദാസ് നിലപാട് എടുക്കുന്നത് ബോര്‍ഡിലും ഭിന്നത രൂക്ഷമാക്കി. പതിനെട്ടാം പടിയില്‍ നാമജപവുമായി കഴിഞ്ഞ ദിവസം പ്രതിഷേധിച്ചതില്‍ സിപിഎം യൂണിയനില്‍പ്പെട്ട ജീവനക്കാരും ഉണ്ടായിരുന്നു. ബോര്‍ഡിലെ ജീവനക്കാരെല്ലാം യുവതീ പ്രവേശനത്തെ ശക്തമായി എതിര്‍ക്കുന്നുണ്ട്.

കോടതി വിധി നടപ്പാക്കാന്‍ മതജാതി വിഷയങ്ങളെ കൂട്ടിക്കലര്‍ത്താനുള്ള ശ്രമം രഹ്‌ന ഫാത്തിമയുടെ മലകയറ്റത്തോടെ പൊളിഞ്ഞത് പാര്‍ട്ടിക്ക് നാണക്കേടായി. ഏതു വിധേനയും തന്റെ തീരുമാനം നടത്തണമെന്നാണ് പോലീസിന് മുഖ്യമന്ത്രി നല്‍കിയ നിര്‍ദേശം. എന്തു ചെയ്യണമെന്ന് അറിയാതെ കുഴങ്ങുകയാണ് പോലീസ്. നിലയ്‌ക്കലിലും പമ്പയിലും നടത്തിയ ലാത്തിച്ചാര്‍ജുമായി ബന്ധപ്പെട്ടും പോലീസിന് ഉത്തരം പറയേണ്ടി വരും.

അജി ബുധനൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പില്ല; യുവി സൂചികയിലും കുറവ്

Kerala

സംസ്ഥാനത്ത് മില്‍മ പാല്‍വില കൂടും; തീരുമാനം ഇന്ന്

Kerala

മതസ്ഥാപനങ്ങളില്‍ അരാജകത്വം അനുവദിക്കാനാവില്ല; പ്രത്യേകചട്ടം വേണം: സുപ്രീം കോടതി

Kerala

കേന്ദ്ര സഹായം വകമാറ്റി; കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി, അറ്റകുറ്റപ്പണിക്കാര്‍ക്ക് കുടിശ്ശിക 169.31 കോടി

Education

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വൈകിട്ട് 5 വരെ

പുതിയ വാര്‍ത്തകള്‍

ഡിജിറ്റല്‍ അറസ്റ്റ്: 9400 വാട്‌സാപ്പ് അക്കൗണ്ടുകള്‍ പൂട്ടിയെന്ന് കേന്ദ്രം

വൈദ്യുതിയാവശ്യം കുത്തനെ ഉയരുന്നു;ഇതുവരെയില്ലാത്ത ഉപയോഗം

ബെംഗളൂരുവിൽ ഫ്‌ളാറ്റിൽ ചോരയിൽ കുളിച്ച് നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദുരൂഹത

600 മെഗാവാട്ടിന്റെ മൂന്ന് കരാറുകള്‍ നാളെ തീരും; പവര്‍ എക്‌സ്‌ചേഞ്ചില്‍ കേരളം മനപ്പൂര്‍വം കരാര്‍ പുതുക്കിയില്ല

പത്തനാപുരം ഗാന്ധിഭവനിലെ ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കുന്നു

ഗാന്ധിഭവന്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ തുടക്കം കുറിച്ചു

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍; ഡോ. സജി ഗോപിനാഥിന്റെ നിയമനം ചട്ട വിരുദ്ധമെന്ന് ഗവര്‍ണര്‍ക്ക് നിവേദനം

ഹര്‍ത്താലില്‍ രോഗിക്കും രക്ഷയില്ല; കാന്‍സര്‍ രോഗിയെ തടഞ്ഞു

പഠനപിന്തുണയുടെ പുനര്‍ മൂല്യനിര്‍ണയം 28മുതല്‍

ഡോ. കെ. പവിത്രന്‍ അന്തരിച്ചു

ഐപിഎല്ലില്‍ ക്യാപ് പോരാട്ടം കത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.