കോഴിക്കോട്: ഈ വര്‍ഷത്തെ രേവതി പട്ടത്താനം 24ന് നടക്കും. രേവതി പട്ടത്താനത്തോടനുബന്ധിച്ച് മികച്ച സാഹിത്യകാരനുള്ള മനോരമ തമ്പുരാട്ടി പുരസ്കാരം പ്രൊഫ. കെ.പി. ശങ്കരന് നല്‍കുമെന്ന് സമിതി സെക്രട്ടറി ടി.ആര്. രാമവര്‍മ്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൃഷ്ണഗീതി പുരസ്കാരം ഡോ. എം.പി. അനില്‍ വൈദ്യമംഗലത്തിനും, ക്ഷേത്ര കലാകാരനുള്ള പുരസ്കാരം വി.പി. അരവിന്ദാക്ഷനും നല്‍കും. പതിനയ്യായിരത്തിയൊന്ന് രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
രാവിലെ ഒമ്പതിന് ഘോഷയാത്രയോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. പട്ടത്താനശാല പ്രവേശനം സാമൂതിരി കെ.സി. ഉണ്ണിഅനുജന്‍ രാജയുടെ നേതൃത്വത്തില്‍ നടക്കും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ ടി.എം. ബാലകൃഷ്ണന് ഏറാടി, അഡ്വ. ഗോവിന്ദ് ചന്ദ്രശേഖര്‍, പ്രൊഫ. ശ്രീശൈലം ഉണ്ണികൃഷ്ണന്, വി. സജീവ്, പ്രൊഫ. രജിത്ത് രാജ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: