ന്യദല്‍ഹി: അയ്യപ്പ ഭക്തരെ തല്ലിച്ചതയ്‌ക്കുകയും അവിശ്വാസികളെ മലകയറ്റാന്‍ ശ്രമിക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടികളില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ശബരിമല അയ്യപ്പ സേവാസമാജം ദല്‍ഹി ഘടകം കേരളാ ഗവര്‍ണര്‍ പി.സദാശിവത്തിന് നിവേദനം നല്‍കി. സംസ്ഥാന സര്‍ക്കാരില്‍നിന്ന് അടിയന്തര റിപ്പോര്‍ട്ട് തേടണം.
ക്ഷേത്രങ്ങളെയും ആചാരങ്ങളെയും തകര്‍ക്കാനുള്ള ബോധപൂര്‍വ ശ്രമമാണ് പോലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തുന്നത്. ഹൈന്ദവസംഘടനകളെയും ബന്ധപ്പെട്ടവരെയും ചര്‍ച്ചക്ക് ക്ഷണിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
















