പമ്പ: നിരീശ്വര വാദികളായ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഐ.ജി ശ്രീജിത്തിനെതിരെ നടപടിയെടുക്കാന്‍ ഇന്റലിജന്‍സ് നിര്‍ദ്ദേശം. കൂടാതെ മലകയറാനെത്തിയ യുവതികള്‍ക്കെതിരെയും നടപടിയെടുക്കാന്‍ നിര്‍ദ്ദേശമുണ്ട്.
യുവതികളുടെ പശ്ചാത്തലം അറിയാമായിരുന്നിട്ടും മല കയറ്റാന്‍ അനുവദിച്ചതിനാണ് ശ്രീജിത്തിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തത്. വലിയ തരത്തിലുള്ള പ്രശ്നങ്ങള്‍ സൃഷ്‌ട്രിക്കാന്‍ മനപ്പൂര്‍വ്വം ശ്രമിച്ചെന്ന കുറ്റത്തിനാണ് യുവതികള്‍ക്കെതിരെ നടപടി.
















