പത്തനംതിട്ട: പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. പിണറായിയുടെ മറവപ്പട ശബരിമലയെ യുദ്ധക്കളമാക്കുന്നെന്ന് പി.എസ് ശ്രീധരൻ പിള്ള. യുവതിയെ പോലീസ് വേഷം ധരിപ്പിവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ആള്‍മാറാട്ടത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപിയുടേത് ഡു ഓര്‍ ഡൈ സമരമാണെന്നും അഡ്വ. പി എസ് ശ്രീധരപിള്ള പറഞ്ഞു. തന്ത്രി ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ ഒരു നിമിഷം കൊണ്ട് തീരാവുന്ന പ്രശ്‌നമേയുള്ളൂ. യുവതികളെ ബലം പ്രയോഗിച്ച് കയറ്റണമെന്ന് സുപ്രിം കോടതി പറഞ്ഞിട്ടില്ല. സര്‍ക്കാരിന്റെ ഗൂഢ അജണ്ട ഭക്തര്‍ മനസ്സിലാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശബരിമലയില്‍ പോലീസിനെ അയച്ച് കലാപഭൂമിയാക്കാനുള്ളനുള്ള നീക്കം ചെറുക്കും.
വിശ്വാസികളായ പോലീസുകാര്‍ കൂട്ടുനില്‍ക്കരുതെന്നും വിശ്വാസികളുടെ ശാപം പിണറായിയുടെ തലമുറകളെ പിന്തുടരുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
















